കുഞ്ഞുങ്ങള്‍ എന്തുകണ്ടാലും വിരല്‍ ചൂണ്ടുന്നത് എന്തുകൊണ്ട്?

By Web TeamFirst Published Jul 11, 2019, 3:08 PM IST
Highlights

കുഞ്ഞുങ്ങള്‍ എപ്പോഴും വിരല്‍ ചൂണ്ടുന്നത്  ശ്രദ്ധിച്ചിട്ടുണ്ടോ? അതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. 

കുഞ്ഞുങ്ങള്‍ എപ്പോഴും, എന്ത് കണ്ടാലും കൈ ചൂണ്ടുന്നത്/ വിരല്‍ ചൂണ്ടുന്നത്  ശ്രദ്ധിച്ചിട്ടുണ്ടോ? അതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.  സ്പര്‍ശിക്കാന്‍ (touch) വേണ്ടിയാണ് കുഞ്ഞുങ്ങള്‍ ഒരു വസ്തുവിലേക്ക് വിരല്‍ ചൂണ്ടുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. 9 മുതല്‍ 14 മാസം വരെയുള്ള കുഞ്ഞുങ്ങളാണ് ഇങ്ങനെ എപ്പോഴും വിരല്‍ ചൂണ്ടുന്നത്. 

പാരീസല്‍  18 മാസം വരെ പ്രായമുളള കുഞ്ഞുങ്ങളിലാണ് ഈ പഠനം നടത്തിയത്. കാന്തം കുഞ്ഞുങ്ങളുടെ മുമ്പില്‍ വെച്ചതിന് ശേഷം അവരുടെ കൈകളിലെ ചലനം നോക്കിയാണ് പഠനം നടത്തിയത്. പാരീസിലെ 'Ecole normale superieure' എന്ന സ്കൂളിലാണ് ഈ പഠനം നടത്തിയത്. 

കുഞ്ഞുങ്ങള്‍ ഒരു സ്ഥലത്തേക്ക് തന്നെ കൈ ചൂണ്ടുന്നത് അവിടേക്ക് എത്താന്‍ വേണ്ടിയാണ് എന്നാണ് ചില ഗവേഷകര്‍ പറയുന്നത് . അടുത്ത് നില്‍ക്കുന്ന ആളുടെ ശ്രദ്ധ മറ്റൊരു സ്ഥലത്തേക്ക് തിരിക്കാനും കുട്ടികള്‍ ഇങ്ങനെ വിരല്‍ ചൂണ്ടുമെന്നും ഗവേഷകര്‍ പറയുന്നു. അതുപോലെ തന്നെ മുതിര്‍ന്നവര്‍ കൈ ചൂണ്ടുന്ന സ്ഥലത്തേക്ക് കുഞ്ഞുങ്ങള്‍ നോക്കുമെന്നും പഠനം പറയുന്നു. 

click me!