ഓണ്‍ലൈനില്‍ കണ്ട് ഇഷ്ടപ്പെട്ട് വാങ്ങിയ വിവാഹ വേഷം; കയ്യില്‍ കിട്ടിയപ്പോള്‍..!

By Web TeamFirst Published Oct 9, 2020, 9:06 PM IST
Highlights

ഓണ്‍ലൈന്‍ വസ്ത്ര വില്‍പ്പന സൈറ്റായ വിഷില്‍ ഒരു ഫോട്ടോ കണ്ടാണ് തന്‍റെ വിവാഹത്തിന്‍റെ വസ്ത്രം ഇത് തന്നെയെന്ന് മേഘന്‍ ഉറപ്പിച്ചത്. 

എഡ്വേര്‍ഡ് ഐലന്‍റ്: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിരിക്കുകയാണ് നവവധു. സംഭവം നടന്നത് കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍റിലാണ്. മേഘന്‍ ടെയ്ലര്‍ എന്ന 23കാരിയാണ് തന്‍റെ വിവാഹ വസ്ത്രത്തിന്‍റെ പേരില്‍ പറ്റിക്കപ്പെട്ടത്. 100 ഡോളര്‍ അതായത് 7000ത്തിലേറെ രൂപ വിലയുള്ള വിവാഹ വസത്രമാണ് ഇവര്‍ ഓണ്‍ലൈനില്‍ ഓഡര്‍ ചെയ്തത്. എന്നാല്‍ കിട്ടത് ഓഡര്‍ ചെയ്തതല്ല. ശരിക്കും നിരാശപ്പെടുത്തുന്ന ഒരു വസ്ത്രം.

ഓണ്‍ലൈന്‍ വസ്ത്ര വില്‍പ്പന സൈറ്റായ വിഷില്‍ ഒരു ഫോട്ടോ കണ്ടാണ് തന്‍റെ വിവാഹത്തിന്‍റെ വസ്ത്രം ഇത് തന്നെയെന്ന് മേഘന്‍ ഉറപ്പിച്ചത്. വി ഷേപ്പിലുള്ള നെക്കില്‍ ലൈസ് സ്ലീവോടെ തീര്‍ത്തും രാജകീയമെന്ന് തോന്നിക്കുന്ന ധരിച്ചാല്‍ രാജകുമാരിയെപ്പോലെ തോന്നിക്കുന്ന വസ്ത്രമാണ് ഇവര്‍ സൈറ്റില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ കണ്ടത്. 

പിന്നെ ഒന്നും ചിന്തിച്ചില്ല 100 ഡോളര്‍ മാത്രമാണ് വില എന്നറിഞ്ഞതോടെ കണ്ണുംപൂട്ടി ഓഡര്‍ ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ വസ്ത്രം എത്തി. പെട്ടി തുറന്ന മേഘന്‍ ശരിക്കും അമ്പരന്നു. എല്ലാം പുറത്ത് കാണുന്ന രീതിയില്‍ ഒരു ഫ്രോക്ക് ടൈപ്പ് വസ്ത്രം. 

"ഇത് ഞാന്‍ ചിത്രത്തില്‍ കണ്ട വസ്ത്രമേ അല്ല, ശരിക്കും ഹൃദയം തകര്‍ന്ന് പോയി. ദേഷ്യം നല്ലവണ്ണം വന്നു. എന്നാല്‍ ശരിക്കും മുന്‍പുള്ള ചിത്രത്തിലെ വസ്ത്രം വന്നിരുന്നെങ്കില്‍ എങ്ങനെ ധരിക്കും, പിന്നെ ഇപ്പോള്‍ വന്ന വസ്ത്രം ധരിച്ചപ്പോഴുള്ള രൂപം കണ്ണാടിയില്‍ കണ്ടപ്പോള്‍ ശരിക്കും ചിരിച്ചുപോയി" - മേഘന്‍ പറയുന്നു.

മേഘന്‍ ഉടന്‍ തന്നെ ഇത് വിറ്റയാളെ സൈറ്റിലെ വിവരം വച്ച് ബന്ധപ്പെട്ടു. ആദ്യഘട്ടത്തില്‍ പണം മടക്കി തരാന്‍ അവര്‍ തയ്യാറായില്ലെങ്കിലും. എന്‍റെ വിവാഹം നിങ്ങള്‍ കുളമാക്കി എന്ന രീതിയില്‍ സംസാരിച്ചപ്പോള്‍ അവര്‍ പണം തിരിച്ചുനല്‍കി. എന്തായാലും പുതിയ വസ്ത്രങ്ങളുമായി കൊവിഡ് സംബന്ധിയായ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം വിവാഹം നടത്താനാണ് മേഘനും കാമുകനും തീരുമാനിച്ചിരിക്കുന്നത്.

click me!