ഒരാഴ്ച കൊണ്ട് ചിലവിട്ടത് 17 കോടി; 'സമ്പന്നന്‍റെ ഭാര്യയായാല്‍ ഇങ്ങനെയൊക്കെയാണ്'

Published : Oct 12, 2023, 02:26 PM IST
ഒരാഴ്ച കൊണ്ട് ചിലവിട്ടത് 17 കോടി; 'സമ്പന്നന്‍റെ ഭാര്യയായാല്‍ ഇങ്ങനെയൊക്കെയാണ്'

Synopsis

തന്‍റെ ഭര്‍ത്താവിന്‍റെ സമ്പത്ത് തനിക്ക് എന്തെല്ലാം സൗഭാഗ്യങ്ങളും സൗകര്യങ്ങളും നല്‍കുന്നുവെന്ന് കാണിക്കാനാണ് ലിൻഡ ആൻഡ്രേഡ് അവരുടെ സോഷ്യല്‍ മീഡിയ പേജ് സൂക്ഷിക്കുന്നത് തന്നെ.

സോഷ്യല്‍ മീഡിയ എപ്പോഴും നമുക്ക് അപ്രാപ്യമായ പലയിടങ്ങളില്‍ നിന്നും വ്യത്യസ്തവും പുതുമയുള്ളതുമായ അറിവുകളും അനുഭവങ്ങളും കാഴ്ചകളുമെല്ലാം നമ്മുടെ കണ്‍മുന്നിലെത്തിക്കാറുണ്ട്. ഇത്തരത്തില്‍ നമ്മളില്‍ഡ കൗതുകം നിറയ്ക്കുന്ന ചില സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ തന്നെയുണ്ട്. 

അങ്ങനെയൊരു പ്രൊഫൈലാണ് ലിൻഡ ആൻഡ്രേഡ് എന്ന യുവതിയുടേത്. ഇരുപത്തിനാലുകാരിയായ ലിൻഡ ആൻഡ്രേഡ് ദുബായിലുള്ള അതിസമ്പന്നനായ ഒരു ബിസിനസുകാരന്‍റെ ഭാര്യയാണ്. 

തന്‍റെ ഭര്‍ത്താവിന്‍റെ സമ്പത്ത് തനിക്ക് എന്തെല്ലാം സൗഭാഗ്യങ്ങളും സൗകര്യങ്ങളും നല്‍കുന്നുവെന്ന് കാണിക്കാനാണ് ലിൻഡ ആൻഡ്രേഡ് അവരുടെ സോഷ്യല്‍ മീഡിയ പേജ് സൂക്ഷിക്കുന്നത് തന്നെ. എല്ലായ്പ്പോഴും സമ്പത്തിന്‍റെ ഗുണങ്ങള്‍ ആണ് ലിൻഡ ഇതിലൂടെ പങ്കുവയ്ക്കാറ്.

ഇപ്പോള്‍ ലിൻഡയുടെ ഒരു അഭിമുഖത്തില്‍ അവര്‍ ഒരാഴ്ച കൊണ്ട് മാത്രം ചിലവഴിച്ച തുകയെ കുറിച്ച് പറ‍ഞ്ഞതാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇന്ത്യൻ രൂപ 17 കോടിയാണ് ഇവര്‍ ഒരാഴ്ച കൊണ്ട് ചിലവിട്ടിരിക്കുന്നത്. ഇത് എന്തിനെല്ലാം വേണ്ടി ചിലവിട്ടതാണെന്നും ഇവര്‍ വിശദമാക്കുന്നുണ്ട്. 

ഡിപ്പോസിറ്റ്, ഷോപ്പിംഗ്, കാശായി ചിലവിട്ടത്, ചോക്ലേറ്റ്, സ്വര്‍ണം, വിനോദങ്ങള്‍ക്കായി ചിലവിട്ടത്, പിന്നെ പലവക എന്നിങ്ങനെയാണ് പതിനേഴ് കോടിയുടെ കണക്ക് ഇവര്‍ വ്യക്തമാക്കുന്നത്. ഇത്രയധികം പണം ചിലവിട്ട് ജീവിക്കേണ്ട കാര്യമെന്താണ് കുറച്ചെങ്കിലും പാവങ്ങള്‍ക്ക് ദാനം നല്‍കിക്കൂടെ എന്നുള്ള സ്ഥിരം ചോദ്യങ്ങളാണ് വാര്‍ത്ത വൈറലാകുന്നതോടെ ഇവര്‍ പ്രധാനമായും  സോഷ്യല്‍ മീഡിയയിലൂടെ നേരിടുന്നത്.

എന്നാല്‍ ഇങ്ങനെയുള്ള ചോദ്യങ്ങളും വിമര്‍ശനങ്ങളുമൊന്നും ലിൻഡയ്ക്കൊരു വിഷയമേ അല്ലെന്നതാണ് സത്യം. തന്‍റെ ഭര്‍ത്താവിന് സമ്പത്തുണ്ട്, താനത് പ്രകടിപ്പിക്കുന്നതില്‍ എന്താണ് തെറ്റ് എന്നതാണ് ലിൻഡയുടെ നിലപാട്. ഇവരുടെ ഭര്‍ത്താവിനും ഇക്കാര്യത്തില്‍ വിയോജിപ്പില്ലെന്നാണ് സൂചന. 

കാലിഫോര്‍ണിയക്കാരിയാണ് ലിൻഡ് ആൻഡ്രേഡ്. റിക്കി ആൻഡ്രേഡ് എന്ന സമ്പന്നനെ വിവാഹം ചെയ്ത ശേഷം ഇവര്‍ ദുബായില്‍ താമസം തുടങ്ങിയതാണ്. 19ാം വയസിലായിരുന്നു ഇവരുടെ വിവാഹം. 

ലിൻഡയുടെ സോഷ്യല്‍ മീഡിയ വീഡിയോകളും ചിത്രങ്ങളുമെല്ലാം ഇടയ്ക്കിടെ വൈറലാകാറുണ്ട്. കണ്ണഞ്ചുന്ന ഇവരുടെ ജീവിതരീതി തന്നെയാണ് ഏവരെയും ആകര്‍ഷിക്കാറ്. ഇൻസ്റ്റഗ്രാമില്‍ മാത്രം ഇവര്‍ക്ക് 236 k ഫോളോവേഴ്സുണ്ട്. 

ലിൻഡയുടെ വൈറലായൊരു വീഡിയോ...

 

Also Read:- കൗമാരക്കാര്‍ക്ക് ഫോണും കൊടുത്ത് വീട്ടുകാര്‍ മാറിയിരിക്കുമ്പോള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ