ഈ ക്ഷേത്രത്തിൽ രാത്രിയിൽ കരടി എത്തുന്നത് ഒറ്റ കാരണം കൊണ്ട്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Web Desk   | Asianet News
Published : Mar 18, 2020, 05:33 PM ISTUpdated : Mar 18, 2020, 05:38 PM IST
ഈ ക്ഷേത്രത്തിൽ രാത്രിയിൽ കരടി എത്തുന്നത്  ഒറ്റ കാരണം കൊണ്ട്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Synopsis

ഒഡീഷയിൽ ഒരു ക്ഷേത്രത്തിൽ എല്ലാ ദിവസവും രാത്രി 11നും 12നും ഇടയിൽ ഒരു കരടി ക്ഷേത്രത്തിലെത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. കരടി ക്ഷേത്രത്തിൽ രാത്രി സമയങ്ങളിലെത്തുന്നതിന് കാരണം നാട്ടുക്കാരാണ് അവസാനം കണ്ടു പിടിച്ചത്.

എല്ലാ ദിവസവും രാത്രി 11നും 12നും ഇടയിൽ ഒരു കരടി ക്ഷേത്രത്തിലെത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. ഒഡീഷയിലെ അഞ്ചലംഗുമ ജഗന്നാഥ ക്ഷേത്രത്തിലാണ് കരടിയുടെ പതിവ് സന്ദർശനം.

കരടി ക്ഷേത്രത്തിൽ രാത്രി സമയങ്ങളിലെത്തുന്നതിന് കാരണം നാട്ടുക്കാരാണ് അവസാനം കണ്ടു പിടിച്ചത്. കഴിഞ്ഞ ദിവസവും കരടി ക്ഷേത്രത്തിൽ വന്നിരുന്നു. കരടി പൂട്ടിക്കിടക്കുന്ന ഗെയ്‌റ്റ് തുറക്കാൻ കുറേ ശ്രമിക്കുന്നത് വീഡിയോയിൽ‌ കാണാം. ഗെയ്‌റ്റ് തുറക്കാനാവാതെ സമീപത്തെ മറ്റൊരു ക്ഷേത്രത്തിലേക്ക് കരടി പോവുകയായിരുന്നു.  

ക്ഷേത്രത്തിൽ സമർപ്പിക്കുന്ന നെയ്യ് കൊണ്ടുള്ള ഭക്ഷണങ്ങളുടെ ഗന്ധമാണ് കരടിയെ കൂടുതൽ ആകർഷിച്ചിരിക്കുന്നത്.  നെയ്യ് കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നതിന് വേണ്ടിയാണ് കരടി രാത്രി സമയങ്ങളിൽ ക്ഷേത്രത്തിലെത്തുന്നതെന്ന് നാട്ടുക്കാർ പറ‍ഞ്ഞു.

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ