ആഫ്രിക്കൻ ചിമ്പാൻസികളിൽ ഒടുവിൽ ആ രോഗവും പിടിപെട്ടു

Web Desk   | Asianet News
Published : Nov 14, 2020, 07:52 PM ISTUpdated : Nov 14, 2020, 08:07 PM IST
ആഫ്രിക്കൻ ചിമ്പാൻസികളിൽ ഒടുവിൽ ആ രോഗവും പിടിപെട്ടു

Synopsis

കുഷ്ഠരോഗം ഉത്ഭവിച്ചത് ഏഷ്യയിലോ കിഴക്കേ ആഫ്രിക്കയിലോ ആയിരിക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 1873 ല്‍ നോര്‍വേക്കാരനായ ഡോ. ജി.എച്ച്.എ. ഹാന്‍സന്‍ രോഗകാരകമായ മൈകോബാക്ടീരിയം ലെപ്ര എന്ന ബാക്ടീരിയയെ കണ്ടെത്തി. 

പശ്ചിമാഫ്രിക്കയിലെ കാട്ടു ചിമ്പാൻസികളിൽ കുഷ്ഠരോഗം സ്ഥിരീകരിച്ചു. കാന്റാൻ‌ഹെസ് നാഷണൽ പാർക്ക്, ഐവറി കോസ്റ്റിലെ തായ് നാഷണൽ പാർക്ക് എന്നിവിടങ്ങളിലുള്ള ചിമ്പാൻസികൾക്കാണ് കുഷ്ഠരോ​ഗം പിടിപെട്ടതെന്ന് വിദ​ഗ്ധർ പറയുന്നു.

എക്സറ്റെർ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ. കിംബർലി ഹോക്കിംഗ്സ്, ജർമ്മനിയിലെ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൃ​ഗ ഡോക്ടർ. ഫാബിയൻ ലിയാൻഡെർട്സ് എന്നിവർ ചേർന്ന നടത്തിയ ​ഗവേഷത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 'സയൻസ് മാ​ഗസിൻ' ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു.

'' തായ് നാഷണൽ പാർക്കിലെയും കാന്റാൻ‌ഹെസ് നാഷണൽ പാർക്കിലെയും മൂന്ന് ​വര്‍ഗ്ഗത്തിലുള്ള നാല് ചിമ്പാൻസികളിലാണ് കടുത്ത കുഷ്ഠരോഗമുണ്ടെന്ന് കണ്ടെത്തി. ഇത് മറ്റ് ചിമ്പാസികളിൽ വ്യാപിച്ചതായി കരുതുന്നില്ല....'' -  ഡോ. ഹോക്കിംഗ്സ് പറഞ്ഞു. 

കുഷ്ഠരോഗം മനുഷ്യരിൽ ചികിത്സിക്കാൻ വളരെ എളുപ്പമാണ്, പക്ഷേ ചിമ്പാൻസികൾക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നത് ഒരു യഥാർത്ഥ വെല്ലുവിളിയാകുമെന്നും അദ്ദേഹം പറഞ്ഞു.  

കുഷ്ഠരോഗം ഉത്ഭവിച്ചത് ഏഷ്യയിലോ കിഴക്കേ ആഫ്രിക്കയിലോ ആയിരിക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 1873 ല്‍ നോര്‍വേക്കാരനായ ഡോ. ജി.എച്ച്.എ. ഹാന്‍സന്‍ രോഗകാരകമായ മൈകോബാക്ടീരിയം ലെപ്ര എന്ന ബാക്ടീരിയയെ കണ്ടെത്തി. ഇതിന് മുമ്പ് ശാസ്ത്രജ്ഞർ ഈ രോ​ഗം അമേരിക്കയിലെ ചുവന്ന അണ്ണാനുകളിൽ പിടിപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. 

പ്രമേഹ രോഗിയാണോ? പല്ല് സൂക്ഷിക്കണേ...

 


 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ