Viral Video: ഭക്ഷണം കഴിക്കാൻ മാസ്ക് മാറ്റിയ വൃദ്ധനെ മുഖത്തടിച്ച് യുവതി; വീഡിയോ

Published : Dec 31, 2021, 06:39 PM IST
Viral Video: ഭക്ഷണം കഴിക്കാൻ മാസ്ക് മാറ്റിയ വൃദ്ധനെ മുഖത്തടിച്ച് യുവതി; വീഡിയോ

Synopsis

മാസ്ക് ധരിക്കാതെ ഭക്ഷണം കഴിച്ച ഒരു വൃദ്ധനെ അടിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്തിനകത്താണ് സംഭവം നടക്കുന്നത്. 

കൊവിഡ് -19 (Covid 19) പകർച്ചവ്യാധി ആരംഭിച്ചതുമുതൽ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് മാസ്‌കുകള്‍ (masks). സാമൂഹിക അകലം പാലിക്കുക, കൈകൾ വൃത്തിയാക്കുക തുടങ്ങിയവയോടൊപ്പം കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക് ധരിക്കുക എന്നത്. ഇപ്പോഴിതാ മാസ്കുമായി ബന്ധപ്പെട്ട ഒരു വീഡിയോ (video) ആണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. 

മാസ്ക് ധരിക്കാതെ ഭക്ഷണം കഴിച്ച ഒരു വൃദ്ധനെ അടിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്തിനകത്താണ് സംഭവം നടക്കുന്നത്. ഭക്ഷണം കഴിക്കാൻ മാസ്ക് മാറ്റിയ വൃദ്ധനെയാണ് അടുത്തിരുന്ന യുവതി മുഖത്തടിച്ചത്. എന്നാൽ സംഭവം നടക്കുമ്പോൾ യുവതിയും മാസ്ക് ധരിച്ചിരുന്നില്ലെന്നതാണ് മറ്റൊരു കാര്യം. 

‘ആരാണ് നിങ്ങളോട് മാസ്ക് മുഖത്തു നിന്നു മാറ്റാൻ പറഞ്ഞത്?’ എന്ന് യുവതി വൃദ്ധനോട് ചോദിക്കുന്നതും കേള്‍ക്കാം. ഭക്ഷണം കഴിക്കുന്നതിനായാണ് മാസ്ക് മാറ്റിയതെന്ന് വൃദ്ധൻ യുവതിയോട് മറുപടി പറഞ്ഞു. എന്നാൽ യുവതി വീണ്ടും വൃദ്ധനോട് രോഷത്തോടെ സംസാരിക്കുകയായിരുന്നു. നിങ്ങളോട് ആരാണ് ഇവിടെ ഇരിക്കാൻ പറഞ്ഞത് എന്നുവരെ യുവതി ചോദിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. ഇതോടെ സീറ്റിൽ നിന്നും എഴുന്നേറ്റ വൃദ്ധൻ നാശം എന്നു പറയുന്നുണ്ട്.

വിമാനത്തിലെ ജീവനക്കാർ ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചു. ‘നീ ഇരിക്കൂ. നിനക്ക് ലജ്ജയില്ലേ. നീ ദൈവദൂതനല്ലല്ലോ’ എന്ന് വൃദ്ധൻ ചോദിച്ചതും യുവതിയെ ചൊടിപ്പിച്ചു. തുടര്‍ന്ന് പ്രകോപിതയായ യുവതി വൃദ്ധനെ മർദിച്ചു. ഒടുവിൽ ജോർജിയയിലെ അറ്റ്ലാന്റയിൽ വിമാനം ഇറങ്ങിയപ്പോൾ പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

 

Also Read: ചുവന്ന അടിവസ്ത്രം മാസ്ക്കാക്കി; യുവാവിനെ വിമാനത്തിൽ നിന്ന് പുറത്താക്കി

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ