Viral Video: മുത്തച്ഛനില്ലാതെ വിവാഹ വേദിയിലേയ്ക്ക് പോകില്ലെന്ന് നവവധു; വൈറലായി വീഡിയോ

Published : Sep 06, 2022, 07:29 AM ISTUpdated : Sep 06, 2022, 07:42 AM IST
Viral Video: മുത്തച്ഛനില്ലാതെ വിവാഹ വേദിയിലേയ്ക്ക് പോകില്ലെന്ന് നവവധു; വൈറലായി വീഡിയോ

Synopsis

ഈ ആവശ്യം ഉന്നയിച്ച് അവൾ മുത്തച്ഛന് ഒരു കത്തും എഴുതി. ഈ കത്ത് മുത്തച്ഛൻ വായിക്കുന്നതിന്‍റെ മനോഹരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തന്‍റെ വിവാഹദിനത്തെ കുറിച്ച് എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു സങ്കല്‍പ്പമുണ്ടാകാം. ഇവിടെയിതാ മുത്തച്ഛനില്ലാതെ വിവാഹ വേദിയിലേയ്ക്ക് പോകില്ലെന്ന് പറയുകയാണ് ഒരു യുവതി. വിവാഹവേദിയിലേക്ക് നടന്നു പോകുമ്പോൾ മുത്തച്ഛൻ കൂടെയുണ്ടാകണമെന്നാണ് നവവധുവിന്‍റെ ആവശ്യം. 

ഈ ആവശ്യം ഉന്നയിച്ച് അവൾ മുത്തച്ഛന് ഒരു കത്തും എഴുതി. ഈ കത്ത് മുത്തച്ഛൻ വായിക്കുന്നതിന്‍റെ മനോഹരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കത്ത് വായിക്കുമ്പോള്‍ മുത്തശ്ശന്‍റെ കണ്ണുകൾ നിറയുന്നതും വീഡിയോയില്‍ കാണാം. 'ഞാൻ വിവാഹ വേദിയിലേക്കു പോകുമ്പോൾ അച്ഛനെ പോലെ തന്നെ മുത്തച്ഛനും എന്നെ അനുഗമിക്കണം'- എന്നാണ് കൊച്ചുമകള്‍ കത്തില്‍ എഴുതിയിരിക്കുന്നത്.

കത്ത് തുറന്ന് വായിക്കുന്ന മുത്തശ്ശനില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. കത്തിലെ വരികൾ വായിക്കുന്നതോടെ സന്തോഷം കൊണ്ട് കരയുകയായിരുന്നു മുത്തശ്ശന്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. മനോഹരമായ വീഡിയോ എന്നാണ് പലരുടെയും കമന്‍റുകള്‍. 

 

Also Read: വിവാഹാഘോഷത്തിനിടെ അച്ഛനുവേണ്ടി വധുവിന്‍റെ 'സര്‍പ്രൈസ്' നൃത്തം; വൈറലായി വീഡിയോ


42 വര്‍ഷങ്ങള്‍ക്ക്ശേഷം മുത്തച്ഛനെ തിയേറ്ററില്‍ സിനിമ കാണിച്ച് യുവാവ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

തന്‍റെ മുത്തച്ഛനെ തിയേറ്ററില്‍  സിനിമ കാണിക്കാന്‍ കൊണ്ടുപോകുന്ന പേരക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്‍റെ മുത്തച്ഛന്‍ സിനിമ കാണാന്‍ തിയേറ്ററിലെത്തിയതെന്നും വീഡിയോയില്‍ പറയുന്നു. ഡോ. ദീപക് ആണ് തിയേറ്ററില്‍ സിനിമ കാണാന്‍ പോകുന്ന തന്റെ മുത്തച്ഛന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

തലപ്പാവ് വച്ച്, വെള്ളനിറമുള്ള മുണ്ടും കുര്‍ത്തയുമണിഞ്ഞ് ചെറുപുഞ്ചിരിയോടെ മാളിലെ എസ്‌കലേറ്റര്‍ കയറി തിയേറ്ററില്‍ എത്തുന്ന മുത്തച്ഛനെയാണ് വീഡിയോയില്‍ കാണുന്നത്. 1980-കളിലാണ്  മുത്തച്ഛന്‍  അവസാനമായി തിയേറ്ററില്‍ പോയി സിനിമ കാണുന്നതെന്നും വീഡിയോയില്‍ പറയുന്നു. 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'