Asianet News MalayalamAsianet News Malayalam

Viral Video: 42 വര്‍ഷങ്ങള്‍ക്ക്ശേഷം മുത്തച്ഛനെ തിയേറ്ററില്‍ സിനിമ കാണിച്ച് യുവാവ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്‍റെ മുത്തച്ഛന്‍ സിനിമ കാണാന്‍ തിയേറ്ററിലെത്തിയതെന്നും വീഡിയോയില്‍ പറയുന്നു. ഡോ. ദീപക് ആണ് തിയേറ്ററില്‍ സിനിമ കാണാന്‍ പോകുന്ന തന്റെ മുത്തച്ഛന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

Man Takes His Grandfather To Movie Theatre After 42 Years
Author
Thiruvananthapuram, First Published Aug 27, 2022, 3:24 PM IST

തന്‍റെ മുത്തച്ഛനെ തിയേറ്ററില്‍  സിനിമ കാണിക്കാന്‍ കൊണ്ടുപോകുന്ന പേരക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്‍റെ മുത്തച്ഛന്‍ സിനിമ കാണാന്‍ തിയേറ്ററിലെത്തിയതെന്നും വീഡിയോയില്‍ പറയുന്നു. ഡോ. ദീപക് ആണ് തിയേറ്ററില്‍ സിനിമ കാണാന്‍ പോകുന്ന തന്റെ മുത്തച്ഛന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

തലപ്പാവ് വച്ച്, വെള്ളനിറമുള്ള മുണ്ടും കുര്‍ത്തയുമണിഞ്ഞ് ചെറുപുഞ്ചിരിയോടെ മാളിലെ എസ്‌കലേറ്റര്‍ കയറി തിയേറ്ററില്‍ എത്തുന്ന മുത്തച്ഛനെയാണ് വീഡിയോയില്‍ കാണുന്നത്. 1980-കളിലാണ്  മുത്തച്ഛന്‍  അവസാനമായി തിയേറ്ററില്‍ പോയി സിനിമ കാണുന്നതെന്നും വീഡിയോയില്‍ പറയുന്നു. 

 

ഏഴ് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ പേരക്കുട്ടിയെ പ്രശംസിച്ചുകൊണ്ട് കമന്‍റുകള്‍ ചെയ്യുകയും ചെയ്തു. 

Also Read: ഇതാണ് മോണിങ് വർക്കൗട്ട്; വീഡിയോയുമായി മോഹൻലാൽ


മകനെ 'ജനഗണമന' പഠിപ്പിക്കുന്ന കൊറിയൻ അമ്മ; വൈറലായി വീഡിയോ

തന്‍റെ മകനെ ഇന്ത്യൻ ദേശീയ ഗാനമായ 'ജനഗണമന' പഠിപ്പിക്കുന്ന ഒരു കൊറിയൻ അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മ പറഞ്ഞുക്കൊടുക്കുന്നത് അതേപടി ഏറ്റു ചൊല്ലുകയാണ് ഈ മകന്‍. 

കിം എന്ന യുവതിയാണ് തന്‍റെ മകനെ 'ജനഗണമന' പഠിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. ദക്ഷിണ കൊറിയയിൽ താമസിക്കുന്ന കിമ്മിന്റെ ഭർത്താവ് ഇന്ത്യക്കാരന്‍ ആണ്. എന്തായാലും വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. കിമ്മിനെയോർത്ത് അഭിമാനം തോന്നുന്നുവെന്നും എത്ര മനോഹരമായാണ് കിം ഹിന്ദി പറയുന്നതെന്നുമൊക്കെയാണ് വീഡിയോയുടെ താഴെ വരുന്ന കമന്‍റുകള്‍. 

Follow Us:
Download App:
  • android
  • ios