പീഡിപ്പിക്കുന്നതിനിടെ ലിംഗം കടിച്ചു മുറിച്ചു, യുവതി ​​ന​ഗ്നയായി ഇറങ്ങിയോടി; 61 കാരൻ അറസ്റ്റിൽ

Published : Oct 31, 2019, 12:43 PM ISTUpdated : Oct 31, 2019, 12:54 PM IST
പീഡിപ്പിക്കുന്നതിനിടെ ലിംഗം കടിച്ചു മുറിച്ചു, യുവതി ​​ന​ഗ്നയായി ഇറങ്ങിയോടി; 61 കാരൻ അറസ്റ്റിൽ

Synopsis

 61കാരനായ ഡെന്നിസ് സ്ലാറ്റൺ, ഒരു ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണ്. ഇയാൾക്കെതിരെ നിരവധി ലെെം​ഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

അമേരിക്കയിൽ, ബലാത്സംഗശ്രമത്തിനിടെ യുവതി അക്രമിയുടെ ലിം​ഗം കടിച്ചു മുറിച്ചു. അക്രമിയിൽ നിന്ന് രക്ഷപ്പെട്ട്, ദേഹമാസകലം ചോരയുമായി, ന​ഗ്നയായി ഇറങ്ങിയോടുകയായിരുന്നു യുവതി. ആഗസ്റ്റിൽ സൗത്ത് കരോലിന നഗരമായ ഗ്രീൻവില്ലിലാണ് സംഭവം നടന്നത്.

 61കാരനായ ഡെന്നിസ് സ്ലാറ്റൺ, ഒരു ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണ്. ഇയാൾക്കെതിരെ നിരവധി ലെെം​ഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓൺ‌ലൈനിലൂടെ പരിചയപ്പെട്ട ഒരാളെ കാണുന്നതിനായി വഴിയിൽ കാത്ത് നിൽക്കുകയായിരുന്നു. അങ്ങനെ വഴിയിൽ നിൽക്കുമ്പോഴാണ് സ്ലാറ്റൺ കാർ ഓടിച്ച് വരുന്നത് കാണുന്നത്. 

അയാൾ എന്റെ അടുത്തേക്ക് കാർ കൊണ്ട് നിർത്തിയ ശേഷം എവിടെ പോകാനാണ് നിൽക്കുന്നത്, വേണമെങ്കിൽ നിങ്ങളെ ഡ്രോപ് ചെയ്യാമെന്ന് സ്ലാറ്റൺ തന്നോട് പറഞ്ഞുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്നാൽ കാറിൽ കയറാൻ തയ്യാറായില്ല. 

അങ്ങനെ പറഞ്ഞപ്പോൾ ഉടൻ തന്നെ അയാൾ കാറിൽ നിന്ന് ഇറങ്ങി പോക്കറ്റിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോ​ഗിച്ച് കയറിയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.അയാൾ കാറിലേക്ക് ബലം പ്രയോ​ഗിച്ച് കയറ്റുകയാണ് ചെയ്തത്. 

ശേഷം അയാളുടെ വീട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. അവിടെ വച്ചാണ് ബലാത്സംഗശ്രമം നടന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബലാത്സംഗശ്രമത്തിനിടെ യുവതി അയാളുടെ ലിംഗം കടിച്ച് മുറിക്കുകയായിരുന്നു. അയാളുടെ കെെയ്യിലുണ്ടായിരുന്ന കത്തി ഉപയോ​ഗിച്ച് ശരീരത്തിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. 

ശേഷം യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. വിവസ്ത്രയായി ഇറങ്ങി ഓടിയ യുവതി അയൽവാസികളോട് സഹായം അഭ്യർത്ഥിച്ചു. പുറത്തേക്ക് ഇറങ്ങി ഓടിയപ്പോൾ ശരീരം മുഴുവനും രക്തമായിരുന്നുവെന്നും സഹായത്തിനായി അയൽവാസികളോട് കെഞ്ചുകയാണ് ചെയ്തതെന്നും യുവതി പറഞ്ഞു.

മെൽവിൻ ഡ്രൈവിലെ വാഫിൾ ഹൗസിന് സമീപം എത്തിയപ്പോൾ അവിടെത്തെ ജീവനക്കാർ ധരിക്കാനായി വസ്ത്രം നൽകിയെന്നും ശേഷം 911 എന്ന നമ്പറിലേക്ക് വിളിക്കുകയും ചെയ്തു. സ്ലാറ്റന്റെ വീട്ടിലെത്തിയപ്പോൾ അയാൾ അബോധവസ്ഥയിൽ കിടക്കുകയായിരുന്നുവെന്നും ശരീരം മുഴുവനും രക്തമായിരുന്നുവെന്നും പൊലീസ് പറയുന്നു.

തുടർന്ന് സ്ലാറ്റനെ ഒരു ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ ഉടൻ തന്നെ ശസ്ത്രക്രിയ നടത്തണമെന്ന് നിർദേശിച്ചു. 75,000 ഡോളർ നൽകിയതിന് ശേഷം സ്ലാറ്റൺ ജയിൽ മോചിതനായി. ഒക്ടോബർ 10 ന് മദ്യപിച്ച് വാഹനമോടിച്ചതിന്  വീണ്ടും
അയാൾ അറസ്റ്റിലായി. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും അധികം പുറത്തിറങ്ങാറില്ലെന്നും അയൽവാസികൾ പറയുന്നു. 

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്