മൊബൈലില്‍ നിന്ന് കണ്ണെടുക്കാതെ നടന്ന യുവതി പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ വീണു; പിന്നീട് നടന്നത്

Published : Nov 02, 2019, 12:21 PM IST
മൊബൈലില്‍ നിന്ന് കണ്ണെടുക്കാതെ നടന്ന യുവതി പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ വീണു; പിന്നീട് നടന്നത്

Synopsis

ആളുകള്‍ സഹായിക്കാന്‍ ഓടിവരുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അടുത്ത നിമിഷം എന്തുസംഭവിച്ചുവെന്ന്...

മാഡ്രിഡ്: പാഞ്ഞുവരുന്ന ട്രെയിന്‍, റെയില്‍വെ പ്ലാറ്റ്ഫോമില്‍ ഇരിക്കുകയും നില്‍ക്കുകയും ചെയ്യുന്ന കുറേ യാത്രക്കാര്‍. ഇതിനിടയില്‍  പാഞ്ഞുവരുന്ന ട്രെയിന്‍ കാണാതെ മൊബൈലില്‍ നോക്കിക്കൊണ്ടിരുന്ന യുവതി ഇതൊന്നുമറിയാതെ നേരെ നടന്നത് പാളത്തിലേക്കാണ്. ആര്‍ക്കെങ്കിലും  തടയാന്‍ കഴിയുന്നതിന് മുമ്പ് അവര്‍ പാളത്തിലേക്ക് വീണുകഴിഞ്ഞിരുന്നു. 

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടുണ്ട്. സ്പെയിനിലെ മാഡ്രിഡിലാണ് അപകടമുണ്ടായത്. ആളുകള്‍ സഹായിക്കാന്‍ ഓടിവരുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അടുത്ത നിമിഷം എന്തുസംഭവിച്ചുവെന്ന് അറിയുന്നതിന് മുമ്പ് വീഡിയേ ആവസാനിക്കുകയാണ്. യുവതി രക്ഷപ്പെട്ടുവോ അതോ ആ ട്രെയിനിന് ഇടയില്‍പ്പെട്ടുവോ എന്ന് വ്യക്തമല്ല.

എന്നാല്‍ മാഡ്രിഡില്‍ നിന്നുള്ള പ്രാദേശിക പത്രങ്ങളില്‍ നിന്ന് ലഭിച്ച വിവരപ്രകാരം യുവതിയ്ക്ക് സാരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. യാത്രക്കാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൊബൈല്‍ ഫോണില്‍ മാത്രം ശ്രദ്ധിച്ച് ചുറ്റുമുള്ളതൊന്നും അറിയാത്ത അാവസ്ഥയായിപ്പോയെന്ന വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആളുകള്‍ ശ്രദ്ധയോടെ യാത്ര ചെയ്യണമെന്ന് വീഡിയോ പങ്കുവച്ച് മെട്രോ ഡി മാഡ്രിഡ് കുറിച്ചു. 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'