പിറന്നാൾ ദിനത്തിൽ തനിച്ചായി പോയ ഒരാളുടെ കേക്ക് മുറിക്കാൻ കൂട്ടായി എത്തി അപരിചിതർ; വീഡിയോ

Published : Jul 20, 2021, 05:00 PM ISTUpdated : Jul 20, 2021, 05:19 PM IST
പിറന്നാൾ ദിനത്തിൽ  തനിച്ചായി പോയ ഒരാളുടെ കേക്ക് മുറിക്കാൻ കൂട്ടായി എത്തി അപരിചിതർ; വീഡിയോ

Synopsis

മെഴുകുതിരി തെളിയിച്ച   കേക്ക് മുറിക്കുന്നതിനു മുമ്പ് സ്വയം കൈയടിക്കുകയാണ് ആ സ്ത്രീ. എന്നാൽ, തനിച്ചായി പോയതിന്‍റെ വേദന ആ നിമിഷം അവരില്‍ പ്രകടമായിരുന്നു. 

ജന്മദിനത്തിൽ തനിച്ചായി പോയ ഒരാളുടെ പിറന്നാൾ ആഘോഷത്തിൽ അപ്രതീക്ഷിതമായി അപരിചിതർ പങ്കാളികളാകുന്ന മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭക്ഷണശാലയിൽ കേക്കുമായി ഒറ്റയ്ക്കിരിക്കുന്ന സ്ത്രീയെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. 

മെഴുകുതിരി തെളിയിച്ച കേക്ക് മുറിക്കുന്നതിനു മുമ്പ് സ്വയം കൈയടിക്കുകയാണ് ആ സ്ത്രീ. എന്നാൽ, തനിച്ചായി പോയതിന്‍റെ വേദന ആ നിമിഷം അവരില്‍ പ്രകടമായിരുന്നു. അതേസമയം, ഭക്ഷണശാലയിൽ ഉണ്ടായിരുന്ന ചിലരുടെ ശ്രദ്ധയിൽ ഇത് പെടുകയും  അവർ യുവതിയുടെ അരികിലേയ്ക്ക് ആശംസകളുമായി എത്തുകയുമായിരുന്നു.

അപരിചിതരായവർ ആശംസകളുമായി എത്തിയപ്പോൾ സന്തോഷം കൊണ്ട് യുവതിയുടെ കണ്ണുകൾ നിറയുന്നതും വീഡിയോയില്‍ കാണാം. ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ട്വിറ്റർ അക്കൗണ്ടാണ് വീഡിയോ  പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

 

Also Read: കൊവിഡ് വാക്സിനേഷന് ശേഷം നൂറാം ജന്മദിനം ഒരുമിച്ചാഘോഷിച്ച് മൂന്ന് ആത്മ സുഹൃത്തുക്കള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ