കാമുകന്‍റെ പിതാവിനോടൊപ്പം പോയി ഇരുപതുകാരി; ഒരു വര്‍ഷത്തിന് ശേഷം കണ്ടെത്തി

Published : Apr 27, 2023, 10:34 PM IST
കാമുകന്‍റെ പിതാവിനോടൊപ്പം പോയി ഇരുപതുകാരി; ഒരു വര്‍ഷത്തിന് ശേഷം കണ്ടെത്തി

Synopsis

കാമുകനെ ഉപേക്ഷിച്ച്, കാമുകന്‍റെ പിതാവിനൊപ്പം ഒളിച്ചോടിയ ഇരുപതുകാരിയെ കണ്ടെത്തി എന്നതാണ് വാര്‍ത്ത. ഇവരെ മാത്രമല്ല- ഇവര്‍ക്കൊപ്പം താമസിച്ചുവരികയായിരുന്ന ഇവരുടെ മുൻകാമുകന്‍റെ പിതാവിനെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമായി നാം അറിയുന്നത്. ഇവയില്‍ ചില സംഭവങ്ങള്‍ മാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ആളുകളില്‍ കൊുകമോ ആകാംക്ഷയോ നിറയ്ക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് അധികവും ഇത്തരത്തില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടാറ്.

സമാനമായ രീതിയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് ഇന്ന് പുറത്തുവന്നൊരു വാര്‍ത്ത. കാമുകനെ ഉപേക്ഷിച്ച്, കാമുകന്‍റെ പിതാവിനൊപ്പം ഒളിച്ചോടിയ ഇരുപതുകാരിയെ കണ്ടെത്തി എന്നതാണ് വാര്‍ത്ത. ഇവരെ മാത്രമല്ല- ഇവര്‍ക്കൊപ്പം താമസിച്ചുവരികയായിരുന്ന ഇവരുടെ മുൻകാമുകന്‍റെ പിതാവിനെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷമാണ് സംഭവം നടന്നത്. ഇരുപതുകാരി, തന്‍റെ കാമുകന്‍റെ വീട്ടില്‍ വരികയും അവിടെ വച്ച് അദ്ദേഹത്തിന്‍റെ പിതാവുമായി സംസാരിച്ച് അടുപ്പത്തിലാവുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. എന്നാലിക്കാര്യം ആരും അറിഞ്ഞിരുന്നില്ല. ശേഷം ഇവര്‍ വീട്ടുകാരെയെല്ലാം വെട്ടിച്ച് കാണ്‍പൂരില്‍ നിന്ന് കടന്നുകളയുകയായിരുന്നു.

സംഭവത്തില്‍ ഇരുവീട്ടുകാരും പൊലീസിന് പരാതി നല്‍കിയിരുന്നു. ഇവര്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഇരുവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ദില്ലിയില്‍ വച്ചാണ് ഇരുവരെയും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതത്രേ. ഇവര്‍ രണ്ടുപേരും ദില്ലിയില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നുവെന്ന് തന്നെയാണ് ഇവര്‍ ആവര്‍ത്തിച്ച് പൊലീസിനോട് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

യുവതിയുടെ പങ്കാളിയും, മുൻ കാമുകന്‍റെ പിതാവുമായ ആള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവം വലിയ ചര്‍ച്ചയായതോടെ സോഷ്യല്‍ മീഡിയയിലും ഇതെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. വലിയൊരു വിഭാഗം പേരും യുവതിക്കും പങ്കാളിക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തുമ്പോള്‍ ഒരു വിഭാഗം പേര്‍ ഇവരെ പിന്തുണച്ചും സംസാരിക്കുന്നുണ്ട്. രണ്ട് വ്യക്തികള്‍ പ്രണയിക്കുന്നുവെന്നത് അവരുടെ മാത്രം സ്വാതന്ത്ര്യവും തീരുമാനവുമാണ്, ഇതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട കാര്യമില്ല എന്നാണിവര്‍ വാദിക്കുന്നത്. 

Also Read:- പ്ലാസ്റ്റിക്ക് അരിച്ചാക്ക് കൊണ്ട് ചെയ്തത് കണ്ടോ...; നടിയുടെ വീഡിയോ

 

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'