മൃഗശാലയിലെ സുരക്ഷാവേലി ചാടി കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുക്കുന്ന യുവതി; വീഡിയോ

Published : May 26, 2021, 08:36 PM ISTUpdated : May 26, 2021, 08:40 PM IST
മൃഗശാലയിലെ സുരക്ഷാവേലി ചാടി കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുക്കുന്ന യുവതി; വീഡിയോ

Synopsis

വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രചരിക്കുന്നത്. മൃഗശാലയില്‍ കുരങ്ങന്മാരെ പാര്‍പ്പിച്ചിരിക്കുന്നിടത്തെ സുരക്ഷാവേലി ചാടി വെള്ളച്ചാട്ടത്തിനടുത്തെത്തിയാണ് യുവതി കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. 

മൃഗശാലയിലെ സുരക്ഷാവേലി കടന്ന് കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മൃഗശാലയില്‍ കുരങ്ങന്മാരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയാണ് യുവതി കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. യുഎസിലെ ടെക്സസിലാണ് സംഭവം നടന്നത്. 

വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രചരിക്കുന്നത്. മൃഗശാലയില്‍ കുരങ്ങന്മാരെ പാര്‍പ്പിച്ചിരിക്കുന്നിടത്തെ സുരക്ഷാവേലി ചാടി വെള്ളച്ചാട്ടത്തിനടുത്തെത്തിയാണ് യുവതി കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. വളരെ കൂളായാണ് യുവതി വേലി ചാടി കുരങ്ങന്മാരുടെ അരികിലേയ്ക്ക് പോയത്.   

 

യുവതിയുടെ കയ്യില്‍നിന്ന് ഭക്ഷണം വാങ്ങുന്ന കുരങ്ങന്മാരെയും വീഡിയോയില്‍ കാണാം. അതേസമയം, സ്വന്തം ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് യുവതി ചെയ്തതെന്ന് മൃഗശാല അധികൃതര്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയിലും യുവതിക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 

Also Read: പ്രതിസന്ധിക്കാലത്ത് ആശ്വാസത്തിനായി പശുക്കളെ കെട്ടിപ്പിടിക്കാം; അമേരിക്കയിലിത് 'ട്രെന്‍ഡ്' ആണ്...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ