വാഹനത്തില്‍ ചാടിക്കയറി ചീറ്റപ്പുലി; സെല്‍ഫിയെടുത്ത് യുവതി; വീഡിയോ വൈറല്‍

Published : Sep 10, 2021, 01:14 PM ISTUpdated : Sep 10, 2021, 01:27 PM IST
വാഹനത്തില്‍ ചാടിക്കയറി ചീറ്റപ്പുലി; സെല്‍ഫിയെടുത്ത് യുവതി; വീഡിയോ വൈറല്‍

Synopsis

ഒരു സഫാരി വാഹനത്തില്‍ ചാടിക്കയറിയ ചീറ്റപ്പുലിയുടെ ദൃശ്യമാണിത്. ടാന്‍സാനിയയില്‍ നിന്നാണ് ഈ അമ്പരപ്പിക്കുന്ന കാഴ്ച. 

കരയിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ജീവിയാണ്‌ ചീറ്റപ്പുലി. അതുകൊണ്ടുതന്നെ ചീറ്റപ്പുലിയുടെ ദൃശ്യങ്ങള്‍ എപ്പോഴും ആളുകളില്‍ കൗതുകമുണര്‍ത്തും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു സഫാരി വാഹനത്തില്‍ ചാടിക്കയറിയ ചീറ്റപ്പുലിയുടെ ദൃശ്യമാണിത്. ടാന്‍സാനിയയില്‍ നിന്നാണ് ഈ അമ്പരപ്പിക്കുന്ന കാഴ്ച. ടാന്‍സാനിയയിലെ സെറങ്ങറ്റി വന്യജീവി സങ്കേതത്തില്‍ എത്തിയ വിനോദ സഞ്ചാരിയായ ഒരു യുവതി സഞ്ചരിച്ച സഫാരി വാഹനത്തിലാണ് ചീറ്റപ്പുലി ചാടിക്കയറിയത്. 

ഇതുകണ്ട യുവതി സമയം കളയാതെ  ചീറ്റപ്പുലിയോടൊപ്പം ഒരു സെല്‍ഫിയും എടുത്തു. യുവതി പകര്‍ത്തിയ സെല്‍ഫി വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. കാറിന്‍റെ പിന്നില്‍ നിന്നുകൊണ്ട് ചുറ്റുമുള്ള കാഴ്ചകള്‍ കാണുന്ന പുലിയെയും വീഡിയോയില്‍ കാണാം. കുറച്ച് സമയത്തിന് ശേഷം പുലി കാറിനു മുകളില്‍ നിന്ന് താഴെ ഇറങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. 


Also Read: വിവാഹവേദിയിൽ ഫോണിൽ ഫ്രീ ഫയർ ഗെയിം കളിച്ച് വധൂവരന്മാര്‍; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ