വിവാഹവേഷത്തില്‍ മൊബൈൽ ഫോണും കയ്യില്‍ പിടിച്ചിരിക്കുന്ന വരനെയും വധുവിനെയും ആണ് വീഡിയോയില്‍ കാണുന്നത്. ഇരുവരും തങ്ങളുടെ ഫോണിൽ ഫ്രീ ഫയർ ഗെയിം കളിക്കുകയാണ്.

വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ പല ദൃശ്യങ്ങളും സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഏറെ നേരമുള്ള ഒരു വിവാഹ ചടങ്ങിനിടെ നേരം പോകാനായി വരനും വധുവും കണ്ടെത്തിയ മാർഗമാണ് ഇവിടെ കൗതുകമുണര്‍ത്തുന്നത്.

വിവാഹവേഷത്തില്‍ മൊബൈൽ ഫോണും കയ്യില്‍ പിടിച്ചിരിക്കുന്ന വരനെയും വധുവിനെയും ആണ് വീഡിയോയില്‍ കാണുന്നത്. ഇരുവരും തങ്ങളുടെ ഫോണിൽ ഫ്രീ ഫയർ ഗെയിം കളിക്കുകയാണ്. നിരഞ്ജൻ മോഹപത്ര എന്നയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

View post on Instagram

ഇരുവരും ഗെയിമിൽ മുഴുകിയിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

Also Read: വിവാഹ വേദിയിലും വരന്‍ ‘വർക്ക് അറ്റ് ഹോം’; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona