ഓവൻ നീങ്ങുന്നത് പോലെ തോന്നി ; ആ കാഴ്ച കണ്ട് അമ്പരന്ന് വീട്ടുടമ

Published : Nov 06, 2022, 09:47 AM ISTUpdated : Nov 06, 2022, 09:52 AM IST
ഓവൻ നീങ്ങുന്നത് പോലെ തോന്നി ; ആ കാഴ്ച കണ്ട് അമ്പരന്ന് വീട്ടുടമ

Synopsis

ക്വീൻസ് ലാന്റിലെ ബുഡെറിമിലെ വീടുകളിൽ ഇത് സാധാരണ കാഴ്ചയാണ്. ഞങ്ങൾക്ക് ധാരാളം പെരുമ്പാമ്പുകൾ  വീടുകളിൽ നിന്നും ലഭിക്കുന്നു. ഇത്തരം സ്ഥലങ്ങളിലാണ് പാമ്പുകൾ മുമ്പും കണ്ടെത്തിയിട്ടുള്ളതെന്ന് സ്റ്റുവർട്ട് പറഞ്ഞു.

പാമ്പിന്റെ വ്യത്യസ്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ചില വീഡിയോകൾ വെെറലാകാറുമുണ്ട്. ഇപ്പോഴിതാ, അടുക്കളയിൽ വച്ചിരുന്ന മൈക്രോവേവ് ഓവന് പിന്നിൽ കിടക്കുന്ന രണ്ട് പെരുമ്പാമ്പുകളുടെ വീഡിയോയാണ് വെെറലായിരിക്കുന്നത്.  

രണ്ട് പെരുമ്പാമ്പുകൾ ഓവന് പുറക് വശത്ത് ചുറ്റിതിരിഞ്ഞ് കിടക്കുന്നതാണ് വീട്ടുടമ ആദ്യം കണ്ട കാഴ്ച.  സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്‌സിലെ പാമ്പ് പിടുത്ത വിദ​ഗ്ധനായ സ്റ്റുവർട്ട് മക്കെൻസി പാമ്പുകളെ പിടികൂടാൻ വീട്ടിലെത്തുകയായിരുന്നു. രണ്ട് പെരുമ്പാമ്പുകൾ ഒരുപക്ഷേ ഇണചേരുന്നതാകാമെന്ന് സ്റ്റുവർട്ട് മക്കെൻസി പറഞ്ഞു. Sunshine Coast Snake Catchers എന്ന ഫേസ് ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചത്.

ക്വീൻസ് ലാന്റിലെ ബുഡെറിമിലെ വീടുകളിൽ ഇത് സാധാരണ കാഴ്ചയാണ്. ഞങ്ങൾക്ക് ധാരാളം പെരുമ്പാമ്പുകൾ 
വീടുകളിൽ നിന്നും ലഭിക്കുന്നു. ഇത്തരം സ്ഥലങ്ങളിലാണ് പാമ്പുകൾ മുമ്പും കണ്ടെത്തിയിട്ടുള്ളതെന്ന് സ്റ്റുവർട്ട് പറഞ്ഞു. ഇത് യഥാർത്ഥത്തിൽ രണ്ട് പെരുമ്പാമ്പുകളാണ്..ഒരു ആണും പെണ്ണും മൈക്രോവേവിനു പിന്നിൽ ഇണചേരുന്നതായാണ് മനസിലാക്കുന്നതെന്ന് സ്റ്റുവർട്ട് പറഞ്ഞു.

മൈക്രോവേവിന് തൊട്ടുപിന്നിൽ തുറന്നിട്ട ജനലിലൂടെയാകാം പാമ്പുകൾ അകത്തേക്ക് കയറിതെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാമ്പുകളെ വേർപെടുത്താതെ ബാഗിലാക്കി ഒടുവിൽ കാട്ടിൽ തുറന്നുവിടുകയാണ് ചെയ്തതെന്ന് സ്റ്റുവർട്ട് പറഞ്ഞു. ഈ വർഷമാദ്യം നാല് കൂറ്റൻ പെരുമ്പാമ്പുകളെ പിടികൂടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രീഡിംഗ് സീസണിൽ ഒരു വീട്ടിൽ ഒന്നിലധികം പാമ്പുകളെ പതിവായി കാണാറുണ്ടെന്നും സ്റ്റുവർട്ട് പറഞ്ഞു. 

വീഡിയോയ്ക്ക് നിരവധി പേർ രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്. തീർച്ചയായും പാമ്പുകൾ അടുക്കളയിൽ എന്തെങ്കിലും പാചകം ചെയ്യുന്ന തിരക്കിലായിരുന്നു കാണുമെന്ന് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തു. നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ