മറ്റുള്ളവർ ചെയ്യുന്ന ഓരോ കാര്യങ്ങളും വളരെ ശ്രദ്ധയോടെയാണ് കുട്ടികൾ നിരീക്ഷിക്കുന്നത്. കണ്ട് ഇഷ്ടപ്പെട്ട കാര്യമാണെങ്കിൽ കുട്ടികൾ നമ്മുടെ മുന്നിൽ അത് അനുകരിക്കുകയും ചെയ്യും. അങ്ങനെയൊരു കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു.

താൻ പുതിയതായി പഠിച്ച പുഷ്-അപ്പ് വീട്ടിലുള്ള എല്ലാവർക്കും മുന്നിൽ ചെയ്ത് കാണിച്ച് കൊടുക്കുകയാണ് ഈ കുട്ടി. പാന്റും ഷർട്ടും മടക്കി മുകളിലേക്ക് കയറ്റിയ ശേഷമാണ് അഭ്യാസങ്ങളെല്ലാം. അവന്റെ പ്രകടനത്തെ പ്രോൽഹിപ്പിക്കുന്ന വീട്ടുകാരെയും വീഡിയോയിൽ കാണാം.

'വരാനിരിക്കുന്ന ചാംപ്യൻഷിപ്പിന് വേണ്ടി ഇവൻ പ്രാക്ടീസ് തുടങ്ങിക്കഴിഞ്ഞു'' എന്ന അടിക്കുറിപ്പോടെയാണ്  ഗുസ്തിതാരം ബജംരംഗ് പൂനിയ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതു. 23 സെക്കൻഡ് മാത്രമുളള ഈ വീഡിയോ 54,000-ലധികം പേർ കണ്ട് കഴിഞ്ഞു. കൂടുതൽ പരിശീലനം കിട്ടിയാൽ ഒരുപക്ഷേ നാളത്തെ താരമാകാൻ ഇവന് സാധിക്കുമെന്ന് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുണ്ട്.

മമ്മൂട്ടിക്ക് പിന്നാലെ ട്രെന്‍ഡ് സെറ്ററാകാന്‍ ഡിക്യൂ? യുവാക്കള്‍ക്ക് ആവേശമായി പുതിയ ഫോട്ടോകള്‍...