ഭക്ഷണം പാകം ചെയ്യാത്തതിന് ഭാര്യ ഭർത്താവിന്റെ ലിം​ഗത്തിൽ ചാട്ടുളി കൊണ്ട് കുത്തിപരിക്കേൽപ്പിച്ചു

Web Desk   | Asianet News
Published : Mar 10, 2022, 12:59 PM ISTUpdated : Mar 12, 2022, 11:51 AM IST
ഭക്ഷണം പാകം ചെയ്യാത്തതിന് ഭാര്യ ഭർത്താവിന്റെ ലിം​ഗത്തിൽ  ചാട്ടുളി കൊണ്ട് കുത്തിപരിക്കേൽപ്പിച്ചു

Synopsis

ഭർത്താവ് വീട്ട് കാര്യങ്ങളിൽ നിന്നും അകന്ന് നിൽക്കുന്നത് ശ്രദ്ധിച്ചിരുന്നുവെന്നും കുറെ നാളായി ഭർത്താവിന് വേദനാജനകമായ ശിക്ഷ നൽകണമെന്ന് കരുതിയിരുന്നുവെന്നും 43 കാരിയായ ചനിത കുദ്രം പറയുന്നു.

അത്താഴമുണ്ടാക്കാത്തതിന് ഭർത്താവിന്റെ ലിംഗത്തിൽ ചാട്ടുളി കൊണ്ട് കുത്തിപരിക്കേൽപ്പിച്ച് ഭാര്യ. തായ്‌ലൻഡിലെ ബുരിറാമിലാണ് സംഭവം. അത്താഴം പാകം ചെയ്യാതെ ഭർത്താവ് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്നു. ഇത് കണ്ട ഭാര്യ ഭർത്താവിന്റെ ലിം​ഗത്തിൽ ചാട്ടുളി കൊണ്ട് കുത്തിപരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.

ഭർത്താവ് വീട്ട് കാര്യങ്ങളിൽ നിന്നും അകന്ന് നിൽക്കുന്നത് ശ്രദ്ധിച്ചിരുന്നുവെന്നും കുറെ നാളായി ഭർത്താവിന് വേദനാജനകമായ ശിക്ഷ നൽകണമെന്ന് കരുതിയിരുന്നുവെന്നും 43 കാരിയായ ചനിത കുദ്രം പറയുന്നു.
കരിമ്പ് ശേഖരിക്കുന്ന ജോലി കഴിഞ്ഞ് ഭാര്യ ചനിത വീട്ടിലേക്ക് മടങ്ങിയതിന് ശേഷമാണ് സംഭവം. ഒരാഴ്ച്ചത്തെ ജോലിയ്ക്ക് ശേഷമാണ് വീട്ടിലെത്തിയത്. ഭർത്താവ് ഭക്ഷണം പാകം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച്ച മറ്റൊന്നായിരുന്നു.

സുഹൃത്തുക്കൾക്കൊപ്പം അമിതമായി മദ്യപിച്ച് നിലത്ത് വീണ് കിടക്കുന്ന ഭർത്താവിനെയാണ് കാണാനായതെന്നും ചനിത പറഞ്ഞു. അമിതമായി മ​ദ്യപിച്ചതിനാൽ അടുത്ത ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ട് പോയതെന്നും ലിംഗത്തിൽ 17 സ്റ്റിച്ചുകൾ ഇട്ടുവെന്നും ഭാര്യ ചനിത പറഞ്ഞു.

ബോധം വന്നപ്പോൾ ലിംഗമില്ല; കഞ്ചാവടിച്ച് കിളിപോയ യുവാവിന് സംഭവിച്ചത്...

കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം യുവാവ് കത്രിക ഉപയോഗിച്ച് സ്വന്തം ലിംഗം മുറിച്ചുമാറ്റി. 23 കാരനായ തായ്‌ലൻഡ് യുവാവ് രണ്ട് വർഷത്തോളമായി കഞ്ചാവ് ഉപയോഗിച്ച് വരുന്നു. ജേണൽ ഓഫ് മെഡിക്കൽ കേസ് റിപ്പോർട്ടിൽ ​ഗവേഷണം പ്രസിദ്ധീകരിച്ചു.

രണ്ട് ​ഗ്രാം കഞ്ചാവ് ഉപയോ​ഗിച്ച യുവാവിന് ഒരു മണിക്കൂറിനു ശേഷം ലൈംഗികമായി ഉത്തേജിപ്പിക്കാതെ തന്നെ തുടർച്ചയായി രണ്ട് മണിക്കൂർ നേരത്തോളം ലിംഗോദ്ധാരണമുണ്ടായി. അതിന് ശേഷം ലിംഗത്തിന് യുവാവിന് കഠിനമായ വേദന അനുഭവപ്പെട്ടു. 

വേദന മാറാൻ കത്രിക ഉപയോഗിച്ച് ലിംഗത്തിന്റെ തൊലി പലതവണ മുറിച്ച് മാറ്റാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ പിന്നീട് യുവാവ് ലിംഗം പൂർണ്ണമായും ഛേദിക്കുകയായിരുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് യുവാവ് ആശുപത്രിയിലേക്ക് പോയി...Read more ...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ