
നമ്മളിൽ പലരും പൂച്ചയും പട്ടി പ്രേമികളാണ്. പലരും പൂച്ചയെയും പട്ടിയെയും വീട്ടിൽ വളർത്തുന്നുമുണ്ട്. നായകളുടെയും പൂച്ചകളുടെയും രസകരമായ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണുള്ളത്. മഞ്ഞിൽ ആസ്വദിച്ച് കളിക്കുന്ന ഒരു നായയുടെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വെെറലായിരുന്നു.
ഇപ്പോഴിതാ, ഒരു നായയുടെയും പൂച്ചയുടെയും രസകരമായ മറ്റൊരു വീഡിയോ കൂടി വെെറലായിരിക്കുന്നു. റെഡ്ഡിറ്റിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്റെ വളർത്തുമൃഗങ്ങൾ നല്ല സുഹൃത്തുക്കളായി മാറിയ നിമിഷം.. . എന്ന ക്യാപ്ഷൻ നൽകിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒരു നായ പടികൾ കയറി മുകളിൽ നിൽക്കുന്നതും പൂച്ചയും പടികൾ കയറി നായയുടെ കൂടെ ചേർന്ന് നിൽക്കുന്നതും വീഡിയോയിൽ കാണാം. പട്ടിയും പൂച്ചയും ഒരുച്ചിരുന്ന പുറത്തേയ്ക്ക് നോക്കിയിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും വീഡിയോയ്ക്ക് രസകരമായ കമന്റുകളും നൽകി.