വളക്കാപ്പ് ചടങ്ങില്‍ നിറചിരിയോടെ സൗഭാഗ്യ വെങ്കിടേഷ്; വീഡിയോ വൈറല്‍

Published : Oct 08, 2021, 05:38 PM ISTUpdated : Oct 08, 2021, 05:41 PM IST
വളക്കാപ്പ് ചടങ്ങില്‍ നിറചിരിയോടെ സൗഭാഗ്യ വെങ്കിടേഷ്; വീഡിയോ വൈറല്‍

Synopsis

കറുപ്പ് നിറത്തിലുള്ള മനോഹരമായ കസവുസാരിയാണ് സൗഭാഗ്യ ധരിച്ചത്. ഡിസൈന്‍ ചെയ്ത ബ്ലൗസ് ആണ് ഇതിനൊപ്പം താരം പെയർ ചെയ്തു.

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും (sowbhagya venkitesh) അർജുൻ സോമശേഖറും. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് നടി താരാ കല്യാണിന്‍റെ (thara kalyan) മകള്‍ സൗഭാഗ്യ. സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. 

ഒക്ടോബർ ഏഴിനായിരുന്നു ചടങ്ങുകൾ നടന്നത്. കറുപ്പ് നിറത്തിലുള്ള മനോഹരമായ കസവുസാരിയാണ് സൗഭാഗ്യ ധരിച്ചത്. ഡിസൈന്‍ ചെയ്ത ബ്ലൗസ് ആണ് ഇതിനൊപ്പം താരം പെയർ ചെയ്തത്. ട്രെഡീഷനൽ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്. 

 

കറുപ്പ് കുർത്തയും മുണ്ടും ആയിരുന്നു ഭര്‍ത്താവ് അർജുന്‍ സോമശേഖറിന്റെ വേഷം. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും മുത്തശ്ശി സുബ്ബലക്ഷ്മിയും ഉള്‍പ്പടെയുള്ള അടുത്ത ബന്ധുക്കൾ ചടങ്ങില്‍ പങ്കെടുത്തു. അതു മനോഹരമായ ഒരു ദിവസമായിരുന്നു’ എന്നാണ് വളക്കാപ്പിന്റെ ചിത്രം പങ്കുവച്ച് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

 

Also Read: സ്റ്റിച്ച് പൊട്ടി; ഒരു കുഞ്ഞ് പുറത്തേയ്ക്ക് വന്നു; ആശങ്കയുടെ നിമിഷങ്ങളെ കുറിച്ച് ഡിംപിൾ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ