നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ഒഴുക്കില്‍ പെട്ട യുവതിയെ രക്ഷപ്പെടുത്തുന്ന വീഡിയോ...

Published : Jun 25, 2023, 07:40 PM IST
നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ഒഴുക്കില്‍ പെട്ട യുവതിയെ രക്ഷപ്പെടുത്തുന്ന വീഡിയോ...

Synopsis

പുഴയ്ക്കരികിലായി കാര്‍ പാര്‍ക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായ ഒഴുക്ക് വരികയും കാറോടെ യുവതി പുഴയിലേക്ക് പതിക്കുകയും ആയിരുന്നു.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ ഭൂരിപക്ഷവും പക്ഷേ, കാഴ്ചക്കാരെ കൂട്ടുന്നതിനായി തന്നെ ബോധപൂര്‍വം തയ്യാറാക്കുന്നവ ആയിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ അങ്ങനെയല്ല, കണ്ടുകഴിഞ്ഞ ശേഷവും ദിവസങ്ങളോളം നമ്മുടെ മനസില്‍ മായാതെ കിടക്കുന്ന തരത്തില്‍, അത്രയും നമ്മെ ആഴത്തില്‍ സ്പര്‍ശിക്കാം. 

അധികവും അപകടസ്ഥലങ്ങളില്‍ നിന്നും മറ്റും പകര്‍ത്തുന്ന വീഡിയോകളാണ് ഇത്തരത്തില്‍ ആളുകളെ വല്ലാത്ത രീതിയില്‍ സ്പര്‍ശിച്ച് കടന്നുപോകാറ്. 

സമാനമായി സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു രക്ഷാപ്രവര്‍ത്തന വീഡിയോ. കുത്തിയൊഴുകുന്ന പുഴയിലെ ഒഴുക്കില്‍ പെട്ടുപോയ കാറിനകത്ത് നിന്ന് ഒരു സ്ത്രീയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന യുവാക്കളെയാണ് ഈ വീഡിയോയില്‍ കാണുന്നത്.

ഹരിയാനയില്‍ നിന്നുള്ളതാണ് ദൃശ്യം. പുഴയ്ക്കരികിലായി കാര്‍ പാര്‍ക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായ ഒഴുക്ക് വരികയും കാറോടെ യുവതി പുഴയിലേക്ക് പതിക്കുകയും ആയിരുന്നു. എന്നാല്‍ കാര്‍ പൂര്‍ണമായും പുഴയില്‍ മുങ്ങിപ്പോയില്ല. ഇതോടെ ഒഴുക്കില്‍ കുടുങ്ങിനിന്ന കാറില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്താൻ പരിസരത്തുള്ള യുവാക്കള്‍ തുനിഞ്ഞിറങ്ങുകയായിരുന്നു. 

സംഘമായി നിന്ന് കയര്‍ കെട്ടിവലിച്ചാണ് ഒഴുക്കില്‍ പെട്ട കാറിനെ ഇവര്‍ പിടിച്ചുനിര്‍ത്തുന്നത്.  ശേഷം ഇതിനകത്ത് നിന്ന് യുവതിയെ പുറത്തിറക്കുന്നു. നെഞ്ചിടിക്കുന്ന കാഴ്ച തന്നെയാണിതെന്ന് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്ങനെയാണ് ആ ഒഴുക്കിനെ അതിജീവിച്ച് ഇവര്‍ക്ക് യുവതിയെ രക്ഷപ്പെടുത്താനായതെന്നും, തീര്‍ച്ചയായും വലിയ അഭിനന്ദനം തന്നെയാണീ യുവാക്കള്‍ അര്‍ഹിക്കുന്നതെന്നും നിരവധി പേര്‍ കമന്‍റ് ബോക്സില്‍ കുറിച്ചിരിക്കുന്നു. 

യുവാക്കള്‍ രക്ഷപ്പെടുത്തിയ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. ഹരിയാനയില്‍ പലയിടത്തും കനത്ത മഴ നാശനഷ്ടം വിതയ്ക്കുന്നുണ്ട്. ഹരിയാനയ്ക്ക് പുറമെ മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു, യുപി എന്നീ സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും മഴ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

വീഡിയോ...

 

Also Read:- 'വട്ടാണോടോ?'; മുഖത്ത് കണ്ണടയുടെ ഘടന ടാറ്റൂ ചെയ്ത യുവാവിന് രൂക്ഷമായ വിമര്‍ശനം- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

 

PREV
Read more Articles on
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ