പലര്‍ക്കും ടാറ്റൂ ചെയ്ത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് വേണ്ടെന്ന് തോന്നാറുണ്ട്. എന്നാല്‍ പെര്‍മനന്‍റ് ടാറ്റൂ ആണങ്കില്‍ അത് കളയുന്നതിനെ പറ്റി ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. അത്രയും പ്രയാസകരം എന്നുതന്നെ പറയാം. 

ടാറ്റൂ ചെയ്യുന്നതില്‍ കൂടുതല്‍ പേര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നൊരു കാലമാണിത്. ടാറ്റൂ ചെയ്യുകയെന്നത് തീര്‍ച്ചയായും വ്യക്തികളുടെ താല്‍പര്യവും ഇഷ്ടവും തന്നെയാണ്. എന്നാല്‍ പെര്‍മനന്‍റ് ടാറ്റൂ എഥവാ എന്നത്തേക്കും നിലനില്‍ക്കുന്ന ടാറ്റൂ ആകുമ്പോള്‍ അത് ചെയ്യും മുമ്പ് ഒരുപാട് ആലോചിക്കണമെന്ന് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ തന്നെ പറയാറുണ്ട്. 

പലര്‍ക്കും ടാറ്റൂ ചെയ്ത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് വേണ്ടെന്ന് തോന്നാറുണ്ട്. എന്നാല്‍ പെര്‍മനന്‍റ് ടാറ്റൂ ആണങ്കില്‍ അത് കളയുന്നതിനെ പറ്റി ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. അത്രയും പ്രയാസകരം എന്നുതന്നെ പറയാം. 

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പലപ്പോഴും ആളുകള്‍ ടാറ്റൂ ചെയ്യുമ്പോള്‍ അത് അബദ്ധമായി തോന്നിയാല്‍ മറ്റുള്ളവര്‍ രൂക്ഷമായി വിമര്‍ശിക്കാറില്ല. വ്യക്തി താല്‍പര്യമായതിനാല്‍ തന്നെ ഈ വിമര്‍ശനങ്ങള്‍ക്കൊന്നും വലിയ സ്ഥാനമില്ല. എങ്കിലും ചിലരുടെ ടാറ്റൂ സത്യത്തില്‍ നമ്മെ അമ്പരപ്പിക്കുന്നത് തന്നെയായിരിക്കും.

ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു യുവാവിന്‍റെ ടാറ്റൂ. ഒരു ഇറ്റാലിയൻ ടാറ്റൂ ആര്‍ട്ടിസ്റ്റാണ് യുവാവിന്‍റെ വീഡിയോ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. പിന്നീടിത് വൈറലായി മാറുകയായിരുന്നു. 

മുഖത്താണ് യുവാവ് ടാറ്റൂ ചെയ്യുന്നത്. അതും കണ്ണുകള്‍ക്ക് ചുറ്റുമായി ഒരു കണ്ണടയുടെ രൂപമാണ് ഇദ്ദേഹം ടാറ്റൂ ചെയ്യുന്നത്. ആര്‍ട്ടിസ്റ്റ് ആദ്യം കണ്ണിന് ചുറ്റും കണ്ണടയുടെ ഘടന പേന കൊണ്ട് മാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം. ഇതിന് ശേഷം ടാറ്റൂ ചെയ്യാൻ തുടങ്ങുകയാണ്. വേദന സഹിക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന യുവാവിനെ വീഡിയോയില്‍ കാണാം. എങ്കിലും ടാറ്റൂ ഇവര്‍ പൂര്‍ത്തിയാക്കുകയാണ്. കണ്ടിട്ട് അന്തിച്ചുപോയി എന്നും ഇവന് വട്ടാണോ എന്നുമെല്ലാമാണ് അധികവും വീഡിയോയ്ക്ക് വന്നിരിക്കുന്ന കമന്‍റ്. 

മുഖത്ത് ചെറിയൊരു ടാറ്റൂ ചെയ്യാൻ പോലും അധികപേരും മടിക്കും. അപ്പോഴാണ് വലിയൊരു കണ്ണടയുടെ ടാറ്റൂ എന്നും അമ്പരപ്പോടെ ധാരാളം പേര്‍ പറയുന്നു. അതേസമയം യുവാവിന്‍റെ ടാറ്റൂ വ്യാജമാണെന്നും ഇത് നാടകമാണെന്നും വാദിക്കുന്നവരുമുണ്ട്. വീഡിയോയുടെ ആധികാരികത സംബന്ധിച്ച് അവ്യക്തതയുണ്ട്. അതിനാല്‍ ഒന്നും ഉറപ്പിച്ച് പറയാനും സാധിക്കില്ല. 

ഏതായാലും വൈറലായ വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- ജീവനോടെയിരിക്കെ സ്വന്തം മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്ത് ഒരാള്‍; ഇതിന് പിന്നിലൊരു കാരണമുണ്ട്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News