ഇത് വെറും ചുംബനമല്ല; ഈ ഫോട്ടോയ്ക്ക് പിന്നിൽ അതിശയിപ്പിക്കുന്ന ഒരു കഥയുണ്ട്

Published : Nov 05, 2019, 02:39 PM ISTUpdated : Nov 05, 2019, 03:41 PM IST
ഇത് വെറും ചുംബനമല്ല; ഈ ഫോട്ടോയ്ക്ക് പിന്നിൽ അതിശയിപ്പിക്കുന്ന ഒരു കഥയുണ്ട്

Synopsis

പാരീസിലെ ഈഫല്‍ ടവറിന് മുന്നിലെത്തിയപ്പോഴാണ് ക്രിസ്റ്റിയാനയ്ക്ക് അങ്ങനെയൊരു ആ​ഗ്രഹം തോന്നിയത്. 

യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും. ചിലരുടെ കെെയ്യിൽ യാത്ര പോകുമ്പോൾ ക്യാമറയും ഉണ്ടാകും. നവദമ്പതികളാണെങ്കിൽ പിന്നെ പറയേണ്ട. ഫോട്ടോകളുടെ പെരുമഴയാകും. കൊസോവോയിൽ നിന്നുള്ള  
ക്രിസ്റ്റിയാന കുക്കി എന്ന യുവതി അടുത്തിടെ സോഷ്യൽ‌ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവച്ചിരുന്നു.. 

ആ ഫോട്ടോയാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. പാരീസിലെ ഈഫല്‍ ടവര്‍ കണ്ടപ്പോള്‍ ഒരു ചുംബനരംഗം ചിത്രീകരിക്കാനാണ് ക്രിസ്റ്റിയാനയ്ക്ക് തോന്നിയത്. പങ്കാളിയില്ലാത്തതിനാല്‍ അപരിചിതനായ ഒരാളോട് ഒപ്പം നിന്ന് ഒരു ചുംബനരംഗം ചിത്രീകരിക്കാന്‍ ക്രിസ്റ്റിയാന തീരുമാനിക്കുകയായിരുന്നു.  അപരിചിതനായ ആ യുവാവിനോടൊപ്പമുള്ള ചുംബന ചിത്രം ക്രിസ്റ്റിയാന സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്യുകയായിരുന്നു. 

വളരെ പെട്ടെന്നാണ് ചിത്രങ്ങൾ വെെറലായത്. ഇതിന് മുമ്പ് റോമില്‍ വച്ചും ഇത്തരത്തിലൊരു ഫോട്ടോ എടുത്തിട്ടുണ്ടായിരുന്നുവെന്ന് ക്രിസ്റ്റിയാന പറയുന്നു. ' ആ നിമിഷം വളരെ മനോഹരമായിരുന്നു. ചുംബന ചിത്രം പകർത്തുക എന്നതായിരുന്നു ആ​ഗ്രഹം'  - ക്രിസ്റ്റിയാന പറഞ്ഞു. ക്രിസ്റ്റിയാന വിർജീനിയയിലെ റാൻ‌ഡോൾഫ് കോളേജിൽ നിന്ന് ബിരുദം നേടി. 

PREV
click me!

Recommended Stories

പാദങ്ങൾ ഇനി വെണ്ണപോലെ! വീട്ടിൽ തന്നെ തയ്യാറാക്കാം ഈ മാജിക് ഫൂട്ട് ക്രീം; ജെൻ സി സ്റ്റൈലിൽ ഒരു സെൽഫ് കെയർ ഗൈഡ്
വിവാഹത്തിലും വേണോ 'ഫ്ലെക്സിബിലിറ്റി'; എന്താണ് ഹൈബ്രിഡ് റിലേഷൻഷിപ്പുകൾ? ദമ്പതികൾക്കിടയിൽ ഈ പുത്തൻ ട്രെൻഡ് പടരുന്നത് എന്തുകൊണ്ട്?