ഹോസ്റ്റല്‍ ഭക്ഷണത്തിന്‍റെ നിലവാരം കാണിക്കാൻ യുവതിയുടെ വീഡിയോ

Published : Feb 18, 2023, 08:13 PM IST
ഹോസ്റ്റല്‍ ഭക്ഷണത്തിന്‍റെ നിലവാരം കാണിക്കാൻ യുവതിയുടെ വീഡിയോ

Synopsis

എത്രയായാലും വീട്ടിലെ ഭക്ഷണത്തോട് ഒക്കില്ല ഒരിടത്ത് നിന്നും ലഭിക്കുന്ന ഭക്ഷണം. ഹോസ്റ്റലുകളിലോ പിജിയായോ ആണോ താമസമെങ്കില്‍ പിന്നെ പറയാനുമില്ല. അല്‍പമെങ്കിലും ഗുണമേന്മയോ രുചിയോ ഉള്ള ഭക്ഷണം ഹോസ്റ്റലുകളിലും പിജി താമസസ്ഥലങ്ങളിലും ലഭിക്കല്‍ വളരെ പ്രയാസമാണ്. 

ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കോ പഠനത്തിനുള്ള സൗകര്യാര്‍ത്ഥമോ എല്ലാം സ്വന്തം വീട് വിട്ട് ദൂരെ മറ്റെവിടേക്കെങ്കിലും പോകുന്നവര്‍ ഇന്ന് ഏറെയാണ്. ഇത്തരത്തില്‍ സ്വന്തം വീടും നാടും വിട്ട് മറ്റെങ്ങോട്ടെങ്കിലും മാറിപ്പോകുന്നവരെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതിസന്ധിയാവുക അവരുടെ ഭക്ഷണകാര്യങ്ങളാണ്. 

എത്രയായാലും വീട്ടിലെ ഭക്ഷണത്തോട് ഒക്കില്ല ഒരിടത്ത് നിന്നും ലഭിക്കുന്ന ഭക്ഷണം. ഹോസ്റ്റലുകളിലോ പിജിയായോ ആണോ താമസമെങ്കില്‍ പിന്നെ പറയാനുമില്ല. അല്‍പമെങ്കിലും ഗുണമേന്മയോ രുചിയോ ഉള്ള ഭക്ഷണം ഹോസ്റ്റലുകളിലും പിജി താമസസ്ഥലങ്ങളിലും ലഭിക്കല്‍ വളരെ പ്രയാസമാണ്. 

ഇപ്പോഴിതാ ഹോസ്റ്റലിലെ ഭക്ഷണത്തിന്‍റെ നിലവാരം കാണിക്കാൻ എന്ന പേരില്‍ ഒരു യുവതി പങ്കിട്ട വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. ഹോസ്റ്റല്‍ മുറിയാണെന്ന് തോന്നിക്കുന്നൊരു സ്ഥലമാണ് വീഡിയോയില്‍ കാണുന്നത്. ഇവിടെ മരത്തിന്‍റെ ഒരു മേശയില്‍ കട്ടിയുള്ള, വിറങ്ങലിച്ച ചപ്പാത്തി കൊണ്ട് കൊട്ടുകയാണ് യുവതി. 

ചപ്പാത്തിയുടെ ബലം കാണിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ശക്തമായ എന്തോ വച്ച് മേശയില്‍ മുട്ടുന്നത് പോലൊരു ശബ്ദമാണ് ഇതില്‍ കേള്‍ക്കുന്നത്. ചപ്പാത്തിയാണെങ്കില്‍ വക്ക് പോലും പൊട്ടാതെ അതുപോലെ തന്നെ ഇരിക്കുന്നു. ആര്‍ക്കാണ് ഇങ്ങനെയുള്ള ഭക്ഷണം കഴിക്കാൻ സാധിക്കുകയെന്നും വീഡിയോയുടെ അവസാനം യുവതി ചോദിക്കുന്നു. 

ഹോസ്റ്റല്‍ ഭക്ഷണം കൊണ്ട് പൊറുതിമുട്ടിയെന്ന് പരാതിപ്പെടുന്നവര്‍ ഏറെയാണല്ലോ. അതിനാല്‍ തന്നെ യുവതിയുടെ വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പലരും വീട്ടില്‍ നിന്ന് മാറിജീവിക്കുന്നതിന്‍റെ കഷ്ടപ്പാടും ദുരിതവുമെല്ലാം പങ്കുവയ്ക്കുന്നു. പണം നല്‍കിയാല്‍ പോലും ഇങ്ങനെയുള്ള ഭക്ഷണമാണ് മിക്കയിടത്തും ഹോസ്റ്റലുകള്‍ നല്‍കുന്നത് എന്നാണ് കമന്‍റുകളിലൂടെ കടന്നുപോകുമ്പോള്‍ മനസിലാക്കുവാൻ സാധിക്കുക. 

യുവതി പങ്കുവച്ച വീഡിയോ നോക്കൂ...

 

Also Read:- 'നിങ്ങള്‍ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കും കുട്ടികള്‍ക്കും ഈ ഭക്ഷണം നല്‍കുമോ?'

 

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ