മുത്തശ്ശിക്ക് കിടിലനൊരു സര്‍പ്രൈസ് നല്‍കി യുവതി; വൈറലായി വീഡിയോ

Published : Dec 04, 2022, 07:35 PM ISTUpdated : Dec 04, 2022, 07:37 PM IST
മുത്തശ്ശിക്ക് കിടിലനൊരു സര്‍പ്രൈസ് നല്‍കി യുവതി; വൈറലായി വീഡിയോ

Synopsis

തന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം  മുത്തശ്ശിയെ സർപ്രൈസ് ആയി അറിയിക്കാൻ ശ്രമിക്കുന്ന കൊച്ചുമകളുടെ വീഡിയോ ആണിത്. 

പലര്‍ക്കും തങ്ങളുടെ മാതാപിതാക്കളേക്കാള്‍  അടുപ്പവും ഇഷ്ടവും മുത്തശ്ശിമാരോടും മുത്തച്ഛന്‍മാരോടും ആയിരിക്കും. പേരക്കുട്ടികളുമായുള്ള  മുത്തശ്ശിമാരുടെയും മുത്തച്ഛന്‍മാരുടെയും വൈകാരിക ബന്ധം വ്യക്തമാക്കുന്ന പല വീഡിയോകളും നാം സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ തന്‍റെ മുത്തശ്ശിക്ക് കിടിലനൊരു സര്‍പ്രൈസ് നല്‍കിയ ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. 

തന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം  മുത്തശ്ശിയെ സർപ്രൈസ് ആയി അറിയിക്കാൻ ശ്രമിക്കുന്ന കൊച്ചുമകളുടെ വീഡിയോ ആണിത്. ഇൻസ്റ്റാഗ്രാം ഉപയോക്താവ് @meganwildermusic പങ്കിട്ട വീഡിയോയിൽ, യുവതി മുത്തശ്ശിയുമായി വീഡിയോ കോളിൽ സംസാരിക്കുകയാണ്. അതിനിടെ യുവതി കാര്യം വ്യക്തമാകാതെ മുത്തശ്ശിയെ തന്‍റെ കൈയിലെ മോതിരം കാണിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. കയ്യിലെ മോതിരം കാണിക്കുമ്പോൾ, പേരക്കുട്ടിയുടെ വിരലിൽ മുറിവ് ഉണ്ടെന്നാണ് മുത്തശ്ശി ആദ്യം കരുതിയത്. 

മുത്തശ്ശി മുറിവ് കണ്ടെത്താൻ പരമാവധി ശ്രമിക്കുന്നുമുണ്ട്. സംഭവം എന്താണെന്ന് അറിയാനായി യുവതിയോട് ഒരു ചിത്രം അയക്കാനും മുത്തശ്ശി പറഞ്ഞു. വീഡിയോ കോൾ ആയത് കൊണ്ട് സൂം ചെയ്ത് നോക്കാൻ കഴിയുന്നില്ലെന്നും അവര്‍ പറയുന്നു. അപ്പോഴും പേരക്കുട്ടി മോതിരം കാണിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. മുത്തശ്ശിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് യുവതിക്ക് മനസ്സിലായപ്പോൾ, അവര്‍ മോതിരം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇത് കണ്ടതും മുത്തശ്ശിക്ക് അമ്പരപ്പായിരുന്നു. 

വിവാഹ നിശ്ചയം സർപ്രാസ് ആയി മുത്തശ്ശിയെ അറിയിക്കാൻ നോക്കിയതാണ് പക്ഷേ പാളിപ്പോയെന്നാണ് യുവതി വീഡിയോയ്ക്ക് ക്യാപ്ഷൻ നൽ‌കിയത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ ചെയ്തതും. മനോഹരമായ വീഡിയോ എന്നാണ് ആളുകളുടെ കമന്‍റ്. സർപ്രൈസ് പൊളിഞ്ഞൊന്നുമില്ല അവസാനം ആണെങ്കിലും മുത്തശ്ശിക്ക് മനസ്സിലായല്ലോ എന്നും ചിലര്‍ പറഞ്ഞു.

 

Also Read: മറയ്ക്കാൻ മാത്രം അസഭ്യമായിട്ട് എന്താണുള്ളത് ? സഭ്യത നിശ്ചയിക്കുന്നതാര്? വൈറലായി അധ്യാപികയുടെ കുറിപ്പ്...

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ