വിമാനത്തിനുള്ളിലെ ചൂട് സഹിക്കാനാവാതെ അവസാനം യുവതി ചെയ്തത്...

Web Desk   | Asianet News
Published : Sep 02, 2020, 03:53 PM ISTUpdated : Sep 02, 2020, 04:03 PM IST
വിമാനത്തിനുള്ളിലെ ചൂട് സഹിക്കാനാവാതെ അവസാനം യുവതി ചെയ്തത്...

Synopsis

വിമാനത്തിനുള്ളിലെ ചൂട് സഹിക്കാനാകാതെ യുവതി എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് കടന്ന് ചിറകിലൂടെ നടക്കുന്നതും ശേഷം തിരികെ പോകുന്നതും വീഡിയോയിൽ കാണാവുന്നതാണ്.

വിമാനത്തിനുള്ളിൽ നിന്ന് പുറത്തുകടന്ന് ചിറകിലൂടെ നടക്കുന്ന യുവതിയുടെ വീഡിയോ വെെറലാകുന്നു.തുർക്കിയിലെ അന്റാലിയയിൽ നിന്ന് ഹോളിഡേ ട്രിപ് കഴിഞ്ഞ് ബോയിങ് 737-86N വിമാനത്തിൽ വരികയായിരുന്നു യുവതി. 

വിമാനത്തിനുള്ളിലെ ചൂട് സഹിക്കാനാവാതെ യുവതി എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് കടന്ന് ചിറകിലൂടെ നടക്കുന്നതും ശേഷം തിരികെ പോകുന്നതും വീഡിയോയിൽ കാണാവുന്നതാണ്. കാഴ്ചക്കാരിലൊരാൾ ചിത്രങ്ങൾ പകർത്തുകയും താമസിക്കാതെ അവ സോഷ്യൽ മീഡിയയിൽ വൈറലാവുകയുമായിരുന്നു. 

യുവതിയുടെ രണ്ടുമക്കൾ വിമാനത്തിന് പുറത്തായിരുന്നു. യുവതി ചിറകിന് പുറത്ത് നടക്കുന്നത് കണ്ടതോടെ അത് തങ്ങളുടെ അമ്മയാണെന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നും കാഴ്ച്ചക്കാരിലൊരാൾ പറയുന്നു.

തുടർന്ന് യുവതി മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധനകളും നടത്തി. എന്നാൽ, യുവതി മദ്യപിക്കുകയോ മറ്റെന്തെങ്കിലും ലഹരി പദാർഥങ്ങൾ ഉപയോ​ഗിക്കുകയോ ചെയ്തിട്ടില്ലെന്നും തെളിഞ്ഞു. 

 

സ്ത്രീയുടെ വായിലൂടെ പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെ !

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ