അടുക്കളയിലുള്ള ഈ മൂന്ന് വസ്തുക്കള്‍ കൊണ്ട് മുഖക്കുരു മാറ്റാം; വീഡിയോ പങ്കുവച്ച് മലൈക അറോറ

Published : Sep 01, 2020, 01:10 PM ISTUpdated : Sep 01, 2020, 01:25 PM IST
അടുക്കളയിലുള്ള ഈ മൂന്ന് വസ്തുക്കള്‍ കൊണ്ട് മുഖക്കുരു മാറ്റാം; വീഡിയോ പങ്കുവച്ച് മലൈക അറോറ

Synopsis

'ഫിറ്റസ്റ്റ് ആന്‍ഡ് ഹോട്ടസ്റ്റ്' നടിയായ മലൈക പലപ്പോഴും തന്‍റെ ബ്യൂട്ടിടിപ്സുകള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

മുഖക്കുരു ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടും മുഖക്കുരു ഉണ്ടാകാം. എണ്ണമയമുള്ള ചർമ്മത്തിലാണ് പ്രധാനമായും മുഖക്കുരു വരാറുള്ളത്. ഇത്തരത്തില്‍ മുഖക്കുരു  മാറാനായി പല പരീക്ഷണങ്ങളും നടത്തി മടുത്തവര്‍ക്കായി കിടിലനൊരു ഫേസ് പാക്കുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി മലൈക അറോറ. 

'ഫിറ്റസ്റ്റ് ആന്‍ഡ് ഹോട്ടസ്റ്റ്' നടിയായ മലൈക പലപ്പോഴും തന്‍റെ ബ്യൂട്ടിടിപ്സുകള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. മുഖക്കുരു മാറാനും ചര്‍മ്മം സുന്ദരമാകാനും താന്‍ ചെയ്യാറുള്ള ഒരു വഴിയാണ് മലൈക ഇത്തവണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നത്. 

ഇതിനായി കറുവപ്പട്ട പൊടിച്ചതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും അരടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.  

 

ചർമ്മ സംരക്ഷണത്തിന് പതിവായി താൻ കറ്റാർവാഴ ഉപയോഗിക്കാറുണ്ടെന്നും മലൈക അടുത്തിടെ പറയുകയുണ്ടായി. ഒരു ചെറിയ കഷ്ണം കറ്റാർവാഴ മുറിച്ചെടുത്ത ശേഷം അതിലെ ജെൽ മുഖത്ത് തേച്ചുപിടിപ്പിക്കുകയാണ് ചെയ്യാറുള്ളതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. 

 

Also Read: ട്രെന്‍ഡി കുലോട്സ് ധരിച്ച് മലൈക അറോറ; വില ലക്ഷങ്ങള്‍...

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?