പാചകത്തിനിടെ ഫോണ്‍ ഫ്രയറിനകത്ത് വീണു; ഹോട്ടല്‍ ജീവനക്കാരിയുടെ വീഡിയോ വൈറല്‍

Published : Mar 04, 2023, 10:56 PM IST
പാചകത്തിനിടെ ഫോണ്‍ ഫ്രയറിനകത്ത് വീണു; ഹോട്ടല്‍ ജീവനക്കാരിയുടെ വീഡിയോ വൈറല്‍

Synopsis

തിരക്കുള്ള ഒരു റെസ്റ്റോറന്‍റില്‍ ജോലി ചെയ്യുന് ജീവനക്കാരിക്ക് സംഭവിച്ച സാമാന്യം ഗുരുതരമായൊരു അബദ്ധമാണ് വീഡിയോയിലുള്ളത്. സംഭവം ഒരുപക്ഷേ, നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വലിയൊരു അപകടമായി മാറിയേനെ. എന്നാല്‍ ഭാഗ്യം കൊണ്ട് മാത്രമാണ് അങ്ങനെ സംഭവിക്കാതിരുന്നത് എന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. 

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ അനവധി വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗവും താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടിയും കാഴ്ചക്കാരെ കിട്ടുന്നതിനുമായി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നവയാകാറുണ്ട്.

എന്നാല്‍ മറ്റൊരു വിഭാഗം വീഡിയോകളാകട്ടെ, ആകസ്മികമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളും ആകാറുണ്ട്. ഇത്തരം വീഡിയോകളാണ് പലപ്പോഴും ചുരുങ്ങിയ സമയത്തിനകം വലിയ രീതിയില്‍ കാഴ്ചക്കാരെ കൂട്ടാറുള്ളത്. പലപ്പോഴും ആളുകള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളോ, അല്ലെങ്കില്‍ അപകടങ്ങളോ എല്ലാമാണ് ഇങ്ങനെയുള്ള വൈറല്‍ വീഡിയോകളുടെ ഉള്ളടക്കമായി വരാറ്.

സമാനമായ രീതിയിലുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. തിരക്കുള്ള ഒരു റെസ്റ്റോറന്‍റില്‍ ജോലി ചെയ്യുന് ജീവനക്കാരിക്ക് സംഭവിച്ച സാമാന്യം ഗുരുതരമായൊരു അബദ്ധമാണ് വീഡിയോയിലുള്ളത്. സംഭവം ഒരുപക്ഷേ, നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വലിയൊരു അപകടമായി മാറിയേനെ. എന്നാല്‍ ഭാഗ്യം കൊണ്ട് മാത്രമാണ് അങ്ങനെ സംഭവിക്കാതിരുന്നത് എന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. 

പാചകം ചെയ്തുകൊണ്ടിരിക്കെ യുവതി, പോക്കറ്റിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോൺ എടുത്തുനോക്കുകയാണ്. ഇതിനിടെ കൈവഴുതി ഫോണ്‍ ഫ്രയറിനകത്തേക്ക് വീഴുകയാണ്. ഫ്രയറിനകത്ത് എന്തോ വറുത്തുകൊണ്ടിരിക്കുയാണ് അപ്പോള്‍ എന്നത് വ്യക്തം. അങ്ങനെയെങ്കില്‍ അത്രയും ചൂടിലേക്ക് ആയിരിക്കുമല്ലോ ഫോൺ വീണത്. 

എന്നാല്‍ ഉടൻ തന്നെ കൊടിലുപയോഗിച്ച് ഇതിനകത്ത് നിന്ന് യുവതി ഫോൺ എടുക്കുന്നുണ്ട്. അത്രയും വേഗതയില്‍ ഫോൺ എടുക്കാൻ കഴിഞ്ഞിരുന്നില്ല എങ്കില്‍ അത് പൊട്ടിത്തെറിയില്‍ കലാശിക്കുമായിരുന്നു എന്നാണ് വീഡിയോ കണ്ട ശേഷം പലരും കമന്‍റില്‍ കുറിക്കുന്നത്. 

ഫോൺ ഫ്രയറിനകത്ത് വീണ ശേഷമുള്ള യുവതിയുടെ ചടുലതയും ഫോൺ തിരിച്ചെടുത്ത് കഴിഞ്ഞ് ഇത് ആരും കണ്ടിട്ടില്ലെന്ന് ഉറപ്പുവരുത്തുമ്പോള്‍ ഇവരുടെ മുഖത്തുള്ള ചിരിയുമാണ് പലരെയും ആകര്‍ഷിച്ചത്. എന്തായാലും വീഡിയോ വലിയ രീതിയില്‍ തന്നെ പങ്കുവയ്ക്കപ്പെട്ടു. 

വീഡിയോ കണ്ടുനോക്കൂ...

 

 

Also Read:- 'ഇദ്ദേഹം പാചകക്കാരനല്ല, കലാകാരനാണ്'; വഴിയോരക്കച്ചവടക്കാരന്‍റെ വീഡിയോ കണ്ടവര്‍ പറയുന്നു...

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ