Viral Video : സര്‍ജറിയിലൂടെ നാവ് രണ്ടാക്കി; യുവതിയുടെ വീഡിയോ

Published : May 13, 2022, 04:53 PM IST
Viral Video : സര്‍ജറിയിലൂടെ നാവ് രണ്ടാക്കി; യുവതിയുടെ വീഡിയോ

Synopsis

നാവിനെ നടുഭാഗത്ത് വച്ച് രണ്ടാക്കി മുറിച്ചിരിക്കുകയാണ് സര്‍ജറിയിലൂടെ. ഇതിന് ശേഷം തന്റെ രണ്ട് നാവ് ഉപയോഗിച്ച് ഒരേസമയം വ്യത്യസ്തമായ ഭക്ഷണ-പാനീയങ്ങള്‍ രുചിക്കാന്‍ സാധിച്ചുവെന്നാണ് യുവതി അവകാശപ്പെടുന്നത്

ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങളും കൃത്രിമമായി വരുത്തിക്കൊണ്ട് സ്വയം സ്റ്റൈല്‍ ( Plastic Surgery ) ചെയ്യുന്ന നിരവധി പേരുണ്ട്. ടാറ്റൂ ചെയ്യുന്നതും ( Tattoo body ) , ശരീരാവയവങ്ങള്‍ തുളച്ച് സ്റ്റഡുകള്‍ ഉപയോഗിക്കുന്നതുമെല്ലാം ഇത്തരത്തില്‍ നാം പതിവായി കാണാറുള്ളതാണ്. ഇതിനൊപ്പം തന്നെ അവയവങ്ങളുടെ സ്വാഭാവികമായ ഘടനയോ, വലുപ്പമോ സര്‍ജറിയിലൂടെ മാറ്റുന്നവരും കുറവല്ല. 

ഇന്ന് ഇതിനുള്ള സൗകര്യങ്ങളും ഏറെയാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള മാറ്റം വരുത്തലുകള്‍ നമ്മെ പ്രതികൂലമായി ബാധിച്ചേക്കാം. തലച്ചോറിനെ വരെ പ്രശ്‌നത്തിലാക്കുന്ന തരത്തിലേക്ക് ഇത് മാറാം. 

എങ്കിലും യുവാക്കള്‍ക്കിടയില്‍ ഇത്തരം ട്രെന്‍ഡുകള്‍ നിലനില്‍ക്കുന്നു. അത്തരത്തില്‍ സ്വന്തം നാവ് സര്‍ജറിയിലൂടെ രണ്ടാക്കി മാറ്റിയൊരു യുവതിയുടെ വീഡിയോ ആണിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്. 

നാവിനെ നടുഭാഗത്ത് വച്ച് രണ്ടാക്കി മുറിച്ചിരിക്കുകയാണ് സര്‍ജറിയിലൂടെ. ഇതിന് ശേഷം തന്റെ രണ്ട് നാവ് ഉപയോഗിച്ച് ഒരേസമയം വ്യത്യസ്തമായ ഭക്ഷണ-പാനീയങ്ങള്‍ രുചിക്കാന്‍ സാധിച്ചുവെന്നാണ് യുവതി അവകാശപ്പെടുന്നത്. ഇതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നതും. 

കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു ഹെയര്‍ സ്‌റ്റൈലിസ്റ്റാണ് വീഡിയോയില്‍ കാണുന്ന ബ്രയാന മേരി എന്ന യുവതി. രണ്ട് ഗ്ലാസുകളിലായി വെള്ളവും സ്‌പ്രൈറ്റും നിറച്ചുവച്ച ശേഷം രണ്ട് നാവുകള്‍ കൊണ്ട് ഒരേസമയം ഇത് രുചിക്കുകയാണ് ബ്രയാന. ഈ രണ്ട് രുചിയും തനിക്ക് ഒരേസമയം അനുഭവിക്കാന്‍ സാധിക്കുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 

ഒരേസമയം ഈ രണ്ട് രുചിയും അനുഭവിക്കുമ്പോള്‍ വിചിത്രമായ അവസ്ഥയിലൂടെയാണ് തലച്ചോര്‍ കടന്നുപോകുന്നതെന്നും ഇവര്‍ പറയുന്നു. സര്‍ജറിയിലൂടെ ശരീരാവയവങ്ങളില്‍ മാറ്റം വരുത്തുന്നവര്‍ ഏറെയാണെങ്കിലും നാവില്‍ ഇത്തരത്തിലുള്ള മാറ്റം വരുത്തുന്നവര്‍ വിരളമാണ്.

അതുകൊണ്ട് തന്നെ യുവതിയുടെ വീഡിയോ വലിയ രീതിയിലാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

ഈ രീതിയില്‍ സര്‍ജറിയിലൂടെ നാവ് രണ്ടാക്കുന്നത് 'ഹെമറേജ്', അണുബാധ, നാഡീ തകരാറുകള്‍ എന്നിവയിലേക്ക് നയിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

'ഒരു ഡെന്റല്‍ സര്‍ജന്‍ എന്ന നിലയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്ത ശേഷം പ്രശ്‌നത്തിലായ ധാരാളം പേരെ കാണാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. വളരെ ഭീകരമായ അവസ്ഥകളിലൂടെ കടന്നുപോകുന്നവരുണ്ട്. വ്യത്യസ്തതയ്ക്ക് വേണ്ടി ഇങ്ങനെയെല്ലാം ചെയ്യുന്നവര്‍ സ്വന്തം ജീവന്‍ തന്നെയാണ് പണയപ്പെടുത്തുന്നത്. വലിയ രീതിയിലുള്ള രക്തനഷ്ടം, അണുബാധ, നാഡീ തകരാറുകള്‍ എല്ലാം ഇതിനാല്‍ സംഭവിക്കാം. പതിവായ ശ്വാസതടസം, ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയെല്ലാം ഇതുമൂം ഉണ്ടാകാം...'- യുകെയില്‍ നിന്നുള്ള ഡെന്റല്‍ സര്‍ജന്‍ ഡോ. സെലീന മാസ്റ്റര്‍ പറയുന്നു. 

യുവതിയുടെ വൈറലായ വീഡിയോ...

 

Also Read:- ലിംഗത്തിൽ മാത്രം 278 സ്റ്റഡുകൾ, ലെെം​ഗിക ജീവിതത്തെ ഇത് ബാധിച്ചിട്ടില്ലെന്ന് റോൾഫ് ബുച്ചോൾസ്

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ