Viral Video: സ്കൈ ഡൈവിന് മുമ്പൊരു വർക്കൗട്ട് ആയാലോ; വൈറലായി വീഡിയോ

Published : Aug 21, 2022, 10:13 AM ISTUpdated : Aug 21, 2022, 10:14 AM IST
Viral Video: സ്കൈ ഡൈവിന് മുമ്പൊരു വർക്കൗട്ട് ആയാലോ; വൈറലായി വീഡിയോ

Synopsis

കാറ്റി വസനിന എന്ന സ്കൈ ഡൈവറാണ് വീഡിയോയിലെ താരം. 50 മില്യണോളം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. 

സ്കൈ ഡൈവ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ചെറിയ ഒരു വർക്കൗട്ട് ആയാലോ? വിമാനത്തിൽ നിന്ന് താഴേയ്ക്ക് ചാടുന്നതിന് തൊട്ടുമുമ്പ് വർക്കൗട്ട് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കാറ്റി വസനിന എന്ന സ്കൈ ഡൈവറാണ് വീഡിയോയിലെ താരം. ഓഗസ്റ്റ് ഒന്നിന് ഇവരുടെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 50 മില്യണോളം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. 

 

വിമാനത്തിൽ തൂങ്ങിനിന്നുകൊണ്ടാണ് കാറ്റി വസനിനയുടെ വർക്കൗട്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. വസനിനയുടെ ധൈര്യം സമ്മതിക്കണമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 'ഞാനായിരുന്നുവെങ്കിൽ വർക്കൗട്ടിന് പകരം  ഹാർട്ട് അറ്റാക്ക് വന്നേനെ' എന്നാണ് ഒരാൾ കമന്‍റ് ചെയ്തിരിക്കുന്നത്. 

യുസിഎഫ് സ്കൂൾ ഓഫ് കൈൻസിയോളജിയിലെ പിഎച്ച്ഡി വിദ്യാർഥിനിയാണ് കാറ്റി വസനിന. സ്കൈ ഡൈവിങ്ങിന്റെ നിരവധി വീഡിയോകള്‍ കാറ്റി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

Also Read: 'തോല്‍ക്കുമെന്ന് കരുതിയോ?';അമ്മൂമ്മയുടെ മാസ് വീഡിയോ

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'