സോഷ്യല്‍ മീഡിയ കൊണ്ടുള്ള ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്ന് തന്നെ ഇത്തരത്തില്‍ പ്രായമായവരുടെ രസകരമായ വീഡിയോകള്‍ കാണാമെന്നതാണ്. മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനവും ഊര്‍ജ്ജവുമാകുന്ന എത്രയോ വീഡിയോകള്‍ ഇതുപോലെ നാം കണ്ടിരിക്കുന്നു. 

പ്രായമായവര്‍ ആകുമ്പോള്‍ ( Old age ) അവര്‍ വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടി ഇരിക്കണമെന്നും ആത്മീയതയിലേക്കും ദൈവകാര്യങ്ങളിലേക്കും മാത്രം തിരിഞ്ഞ് മറ്റെല്ലാ വിഷയങ്ങളില്‍ നിന്ന് വിരമിക്കണമെന്നും പറയാതെ പറഞ്ഞുവയ്ക്കുന്ന വ്യവസ്ഥിതിയാണ് ഇന്നും നമ്മുടേത്. എന്നാല്‍ പ്രായമെന്നത് ശരീരത്തിനെ മാത്രം ബാധിക്കുന്നതാണെന്നും മനസ് എപ്പോഴും യൗവനത്തില്‍ ( Mental Health ) തന്നെയായിരിക്കുമെന്നും തങ്ങളുടെ ജീവിതം കൊണ്ട് നമുക്ക് കാട്ടിത്തരുന്ന എത്രയോ അമ്മൂമ്മമാരും അപ്പൂപ്പന്മാരുമുണ്ട്. 

സോഷ്യല്‍ മീഡിയ കൊണ്ടുള്ള ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്ന് തന്നെ ഇത്തരത്തില്‍ പ്രായമായവരുടെ രസകരമായ വീഡിയോകള്‍ കാണാമെന്നതാണ്. മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനവും ഊര്‍ജ്ജവുമാകുന്ന എത്രയോ വീഡിയോകള്‍ ഇതുപോലെ നാം കണ്ടിരിക്കുന്നു. 

അങ്ങനെയൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. എണ്‍പതുകാരിയായ ഒരു അമ്മൂമ്മയാണ് വീഡിയോയിലുള്ളത്. അവിചാരിതമായി കൊച്ചുമകന്‍ ഒരു 'ചലഞ്ച്' മുന്നോട്ടുവച്ചപ്പോള്‍ അത് സ്വീകരിച്ച് നിസാരമായി അത് ചെയ്തുകാട്ടുകയാണ് അമ്മൂമ്മ. 

വര്‍ക്കൗട്ടുകളില്‍ തന്നെ അല്‍പം 'ഹെവി' ആയി കരുതുന്ന ഡെഡ്ലിഫ്റ്റ് ചെയ്തുകാണിക്കാമോ എന്നായിരുന്നു കൊച്ചുമകന്‍റെ 'ചലഞ്ച്'. വളരെ നിസാരമായ ഇത് ചെയ്തുകാണിച്ചിരിക്കുകയാണ് അമ്മൂമ്മ. വെറും മാസ് ആയിട്ടുണ്ട് സംഭവമെന്നാണ് യുവാക്കളെല്ലാം അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത്. 

പഞ്ചാബി ഇന്‍ഡസ്ട്രി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ വന്നത്. എന്നാല്‍ ഈ വൃദ്ധയായ സ്ത്രീയോ ഇവരുടെ കൊച്ചുമകനോ ആരാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. എണ്‍പതാം വയസിലും ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നുവെങ്കില്‍ അത് ശരീരത്തിനെക്കാള്‍ മനസിന്‍റെ തന്നെ ശക്തിയാണെന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്. 

എന്തായാലും വീട്ടിലെ മുതിര്‍ന്നവരെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യിക്കുമ്പോള്‍ അവരുടെ ആരോഗ്യാവസ്ഥ കണക്കിലെടുക്കേണ്ടത് നിര്‍ബന്ധം തന്നെ. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ അതുപോലെ ഏതെങ്കിലും അസുഖത്തിന് ചികിത്സയെടുക്കുന്നവര്‍, ഡിസ്ക് പ്രശ്നമുള്ളവര്‍ എന്നിവരെ കൊണ്ടൊന്നും ഇത്തരത്തിലുള്ള 'ചലഞ്ച്' ചെയ്യിക്കരുതേ. 

അമ്മൂമ്മയുടെ വീഡിയോ കാണാം...

View post on Instagram

Also Read:- ഇരുകൈകളുമില്ലാത്ത യുവതി കുഞ്ഞിനെ ഒരുക്കുന്ന വീഡിയോ

പേരക്കിടാവിന്റെ 'പ്രാങ്ക്', കിളി' പോയി മുത്തശ്ശി; വീഡിയോ...രസകരമായ ധാരാളം വീഡിയോകള്‍ ഇന്ന് നമുക്ക് സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. ഇവയില്‍ പലതും തമാശയ്ക്കും താല്‍ക്കാലിക ആസ്വാദനത്തിനും വേണ്ടി കണ്ടന്റ് ക്രിയേറ്റേഴ്‌സ് തന്നെ തയ്യാറാക്കുന്നതാണ്. അതുപോലെ വ്‌ളോഗേവ്‌സിന്റെ വീഡിയോകളും ഏറെ ലഭ്യമാണ്. പലപ്പോഴും ഇത്തരം വീഡിയോകളെല്ലാം നമുക്ക് നല്ലൊരു 'നേരം കൊല്ലി' ആകാറുണ്ട്, അല്ലേ? പ്രത്യേകിച്ച് ആദ്യമേ സൂചിപ്പിച്ചത് പോലെ തമാശ അടങ്ങിയ വീഡിയോകളാണെങ്കില്‍ പറയാനുമില്ല. അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.'പ്രാങ്ക്' വീഡിയോകളെ കുറിച്ച് നിങ്ങളെല്ലാം തന്നെ കേട്ടിരിക്കും. കൂടെയുള്ളവരെ, എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞോ, ചെയ്‌തോ പറ്റിക്കുന്നതാണ് 'പ്രാങ്ക്' വീഡിയോകള്‍. സരസമായ രീതിയിലാണെങ്കില്‍ ഈ പറ്റിക്കല്‍ ബഹുരസം തന്നെയാണ്. ഇങ്ങനെ സ്വന്തം മുത്തശ്ശിക്ക് 'പ്രാങ്ക്' കൊടുക്കുന്നൊരു പേരക്കിടാവിന്റെ വീഡിയോ ആണിത്...Read More...