ലിപ് ഫില്ലര്‍ ചെയ്തശേഷം ചുണ്ട് മൂന്നിരട്ടിയായി വീര്‍ത്തു; മുറിഞ്ഞുപോകുമോയെന്ന് ഭയന്നെന്ന് യുവതി

Published : Oct 26, 2022, 08:10 PM IST
ലിപ് ഫില്ലര്‍ ചെയ്തശേഷം ചുണ്ട് മൂന്നിരട്ടിയായി വീര്‍ത്തു; മുറിഞ്ഞുപോകുമോയെന്ന് ഭയന്നെന്ന് യുവതി

Synopsis

സൂചി ഉപയോഗിക്കാതെ, ഹയലെറോണ്‍ പെന്‍ ഉപയോഗിച്ചാണ് 24-കാരിയായ ബാസിയയുടെ ചുണ്ടിലേയ്ക്ക് ഫില്ലര്‍ കയറ്റിയത്. 350 ഡോളറാണ് ഫില്ലറിന്റെ വില. 

ലിപ് ഫില്ലര്‍ ഉപയോഗിച്ച യുവതിയുടെ ചുണ്ട് മൂന്നിരട്ടിയായി വീര്‍ത്തു. അമേരിക്കയിലെ ലാസ് വേഗസ് സ്വദേശി ബാസിയ ക്വെറിയുടെ ചുണ്ടുകളാണ് ലിപ് ഫില്ലറിന്‍റെ അലര്‍ജി മൂലം നീരുവച്ചത്. ചുണ്ടുകള്‍ നീരുവച്ചിന്‍റെ വീഡിയോ ഇവര്‍ ടിക് ടോക്കില്‍ പങ്കുവച്ചത് വൈറലായിരുന്നു. 

സൂചി ഉപയോഗിക്കാതെ, ഹയലെറോണ്‍ പെന്‍ ഉപയോഗിച്ചാണ് 24-കാരിയായ ബാസിയയുടെ ചുണ്ടിലേയ്ക്ക് ഫില്ലര്‍ കയറ്റിയത്. 350 ഡോളറാണ് ഫില്ലറിന്റെ വില. ഫില്ലര്‍ ഉപയോഗിച്ചതോടെ കടുത്ത അലര്‍ജിയാണ് ഇവര്‍ക്ക് ഉണ്ടായത്. ഇതുമൂലം ഭക്ഷണം കഴിക്കാനോ  സംസാരിക്കാനോ പറ്റാത്ത അവസ്ഥയിലേയ്ക്ക് ചുണ്ടുകള്‍ മാറുകയായിരുന്നു. ചുണ്ട് വീര്‍ത്ത് മുറിഞ്ഞുപോകുമോ എന്നുപോലും ഭയപ്പെട്ടതായും ബാസിയ പറയുന്നു. 

ഒക്ടോബര്‍ 21 - നാണ് ലിപ് ഫില്ലര്‍ ചെയ്യാനായി സ്ഥിരമായി പോകാറുള്ള ക്ലിനിക്കിലേക്ക് ബാസിയ പോയത്. മുമ്പ് രണ്ട് തവണ ഇവിടെ പോയിട്ടുണ്ടെങ്കിലും ഇത്തവണ സൂചി ഉപയോഗിക്കാതെയുള്ള രീതിയാണ് ബാസിയ തിരഞ്ഞെടുത്തത്. സംഭവം ചെയ്ത് രണ്ട് മണിക്കൂര്‍ കൊണ്ട് ചുണ്ട് സാധാരണയില്‍ നിന്നും മൂന്നിരട്ടിയായി വലുതായി. ഉടനെ ആശുപത്രിയിലേക്ക് പോയ ഇവരെ എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിക്കുയായിരുന്നു. 

മുമ്പ് ചെയ്തതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മരവിപ്പിക്കാനായി കുത്തിവച്ച ലൈഡോക്കെയിന്‍ എന്ന അനസ്‌തേഷ്യയാണ് തനിക്ക് അലര്‍ജി ഉണ്ടാക്കിയതെന്നാണ് ബാസിയ പറയുന്നത്. എന്തായാലും ഇനിയൊരിക്കലും താന്‍ ലിപ് ഫില്ലറുകള്‍ ഉപയോഗിക്കില്ലെന്നും ബാസിയ പറയുന്നു. അതേസമയം താന്‍ ചെയ്ത ടിക് ടോക്ക് വീഡിയോ ഇത്രയധികം വൈറലാകുമെന്ന് കരുതിയില്ല എന്നും ബാസിയ പ്രതികരിച്ചു. ബാസിയ വീഡിയോ കണ്ട് നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരത്തിലുള്ള ബ്യൂട്ടി ചികിത്സകള്‍ ചെയ്യുന്നത് അവസാനിപ്പിക്കണം  എന്നാണ് പലരുടെയും അഭിപ്രായം. 

Also Read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഒഴിവാക്കേണ്ട എട്ട് ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ