ബലൂണുകൾക്കൊപ്പം പറന്നുയർന്ന് കുഞ്ഞ്; ഓടിയെത്തി അമ്മ; പിന്നീട് സംഭവിച്ചത്...

Published : Aug 11, 2021, 04:36 PM ISTUpdated : Aug 11, 2021, 04:38 PM IST
ബലൂണുകൾക്കൊപ്പം പറന്നുയർന്ന് കുഞ്ഞ്; ഓടിയെത്തി അമ്മ; പിന്നീട് സംഭവിച്ചത്...

Synopsis

യുവതിയുടെ ഭർത്താവിന്‍റെ കൈക്കുള്ളിൽ ഇരുന്നാണ് കുഞ്ഞ് മുകളിലേയ്ക്ക് ഉയർന്നത്. തന്നെ കാണാനാവാത്ത വിധം ഭിത്തിക്കു പിന്നിൽ ഒളിച്ചിരുന്നാണ് ഇയാൾ കുഞ്ഞിനെ ഒറ്റക്കൈ കൊണ്ട് മുകളിലേയ്ക്ക് ഉയർത്തിയത്. 

ബലൂണുകൾക്കൊപ്പം പറന്നുയരുന്ന സ്വന്തം കുഞ്ഞിനെ കണ്ട് ഭയന്നു പോയ ഒരു അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീട്ടിൽ നടക്കുന്ന ആഘോഷത്തിനായി മുറി അലങ്കരിക്കുന്നതിനിടെയാണ് അമ്മ ഈ  കാഴ്ച കാണുന്നത്. 

ഉടന്‍ തന്നെ കുഞ്ഞിനെ രക്ഷിക്കാനായി അമ്മ ഓടി അടുത്തെത്തുകയും ചെയ്തു. എന്നാല്‍ അപ്പോഴാണ് സംഭവം മനസ്സിലായത്. യുവതിയുടെ ഭർത്താവിന്‍റെ കൈക്കുള്ളിൽ ഇരുന്നാണ് കുഞ്ഞ് മുകളിലേയ്ക്ക് ഉയർന്നത്. തന്നെ കാണാനാവാത്ത വിധം ഭിത്തിക്കു പിന്നിൽ ഒളിച്ചിരുന്നാണ് ഇയാൾ കുഞ്ഞിനെ ഒറ്റക്കൈ കൊണ്ട് മുകളിലേയ്ക്ക് ഉയർത്തിയത്. 

പെട്ടെന്ന് കണ്ടാല്‍ ധാരാളം ബലൂണുകൾ കെട്ടിയ നിലയിൽ കുഞ്ഞ് തനിയെ ഉയർന്നു പോവുകയാണെന്നേ തോന്നൂ. എന്തായാലും ഈ പ്രാങ്ക് വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാണ്. 66 ലക്ഷത്തിൽപ്പരം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. 

 

 

Also Read: 'ഇതൊക്കെ എന്ത്'; 83-ാം വയസ്സില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി താരമായൊരു മുത്തശ്ശി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ