ചെക്കന്‍ ചുള്ളനല്ലെങ്കിലെന്താ... ദാമ്പത്യം നീണ്ടുനില്‍ക്കും!

Published : Jan 01, 2020, 11:53 AM ISTUpdated : Jan 01, 2020, 12:31 PM IST
ചെക്കന്‍ ചുള്ളനല്ലെങ്കിലെന്താ... ദാമ്പത്യം നീണ്ടുനില്‍ക്കും!

Synopsis

വിവാഹജീവിതത്തില്‍ ബാഹ്യ സൗന്ദര്യത്തിന് ഇപ്പോഴും വില കൊടുക്കുന്നവരാണ് പലരും.  സൗന്ദര്യത്തിലൊന്നും കാര്യമില്ല, നല്ലൊരു ഹൃദയവും വ്യക്തിത്വവുമാണ് വേണ്ടത് എന്നു പുറമേ പറയുമെങ്കിലും വിവാഹത്തിന്‍റെ കാര്യമൊക്കെ വരുമ്പോള്‍ സുന്ദരിയെയും സുന്ദരനെയും തേടുന്നവരാണ്  പലരും. 

വിവാഹജീവിതത്തില്‍ ബാഹ്യ സൗന്ദര്യത്തിന് ഇപ്പോഴും വില കൊടുക്കുന്നവരാണ് പലരും.  സൗന്ദര്യത്തിലൊന്നും കാര്യമില്ല, നല്ലൊരു ഹൃദയവും വ്യക്തിത്വവുമാണ് വേണ്ടത് എന്നു പുറമേ പറയുമെങ്കിലും വിവാഹത്തിന്‍റെ കാര്യമൊക്കെ വരുമ്പോള്‍ സുന്ദരിയെയും സുന്ദരനെയും തേടുന്നവരാണ്  പലരും. എന്നാല്‍ ബാഹ്യസൗന്ദര്യമില്ലാത്ത, ആകര്‍ഷകരല്ലാത്ത പുരുഷന്മാരെ വിവാഹം ചെയ്ത സ്ത്രീകള്‍ വളരെയധികം സന്തോഷവതികളാണെന്നാണ് പുതിയൊരു പഠനം പറയുന്നത്.

ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴിസ്റ്റിയാണ് പഠനം നടത്തിയത്. 113 നവ ദമ്പതികളിലാണ് പഠനം നടത്തിയത്. ഭാര്യയെക്കാള്‍  സൗന്ദര്യം കുറവാണെങ്കിലും സ്നേഹമുളള മനസ്സും നല്ല രീതിയിലുള്ള പെരുമാറ്റവും വ്യക്തിത്വവുമാണ് പുരുഷന്മാരെ ആകര്‍ഷിക്കുന്നത്. 

തങ്ങളുടെ എല്ലാ കാര്യങ്ങളും നന്നായി നോക്കുന്ന ഭര്‍ത്താവ് ആണെങ്കില്‍ സൗന്ദര്യം ഇല്ലെങ്കിലും കുഴപ്പമില്ല എന്നാണ് സ്ത്രീകള്‍ പറയുന്നത്. എന്നാല്‍ ഭര്‍ത്താവിനെക്കാള്‍ തങ്ങള്‍ക്ക് സൗന്ദര്യം കുറവാണെങ്കില്‍ ഡയറ്റിലും മറ്റും ശ്രദ്ധിക്കാന്‍ സ്ത്രീകള്‍ മുന്‍കയ്യെടുക്കുന്നുണ്ട് എന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. 

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?