
സൂപ്പര്‍ ഗ്ലൂവോ അല്ലെങ്കില്‍ അത്രയും ശക്തയുള്ള ഏതെങ്കിലും പശയോ ഉപയോഗിച്ച് മേല്‍ചുണ്ട് വലിച്ചുപിടിച്ച് അല്‍പം മുകളിലേക്കൊട്ടിക്കും. എന്നിട്ട് അല്‍പം ലിപ് ഗ്ലോസോ ലിപ്സ്റ്റിക്കോ ഇട്ട് ചുണ്ടിനെ അങ്ങ് ഭംഗിയാക്കും.
ഇതെന്ത് ഭ്രാന്താണ് എന്നാകും മിക്കവരും ആലോചിക്കുന്നത്. സോഷ്യല്‍ മീഡിയകളേതുമാകട്ടെ, ഇടയ്ക്കിടെ അവിടെ ഓരോ ട്രെന്‍ഡുകളിങ്ങനെ മാറിമാറി വന്നുകൊണ്ടിരിക്കും. ഇത്തരത്തില്‍ പലതരം ചലഞ്ചുകളെക്കുറിച്ച് കേട്ടിട്ടില്ലേ?
ആദ്യം സൂചിപ്പിച്ച ചുണ്ടിലെ 'മേക്ക് ഓവര്‍' പരിപാടിയും ഇങ്ങനെയൊരു ചലഞ്ചിന്റെ രൂപത്തിലാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ടിക് ടോക്കിലാണ് ആദ്യമായി ഒരു യുവതി ഇത് ചെയ്തുകാണിച്ചത്. പിന്നാലെ പലരും ഇത് അനുകരിച്ച് രംഗത്തെത്തി.
ഇപ്പോഴിതാ ട്വിറ്ററിലും ഇത് തരംഗമായിക്കഴിഞ്ഞു. മേല്‍ച്ചുണ്ട് വലിച്ച് അല്‍പം മുകളിലേക്ക് ഓട്ടിക്കുന്നതോടെ ചുണ്ടിന്റെ ആകൃതി തന്നെ മാറുന്നു. ഇത് മുഖച്ഛായയും മാറ്റിമറിക്കും. മിക്കവാറും പേരും ഉള്ളതില്‍ നിന്ന് കൂടുതല്‍ സുന്ദരിയാകുന്നുവെന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം മുഖത്ത് പശ തേക്കുന്നത് അത്ര നല്ലതല്ലെന്ന് കമന്റുകളും ഈ യുവതികളെ തേടിയെത്തുന്നുണ്ട്.