തലകീഴായി കിടന്ന് വർക്കൗട്ട്; വീഡിയോ പങ്കുവച്ച് നടി

Published : Apr 19, 2021, 02:19 PM ISTUpdated : Apr 19, 2021, 02:20 PM IST
തലകീഴായി കിടന്ന് വർക്കൗട്ട്; വീഡിയോ പങ്കുവച്ച് നടി

Synopsis

തലകീഴായി കിടന്നാണ് താരത്തിന്‍റെ വർക്കൗട്ട്. വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തി. 

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. അക്കൂട്ടത്തില്‍ മുന്നില്‍ തന്നെയുള്ള നടിയാണ് സുസ്മിത സെന്‍. 45-ാം വയസിലും തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം വ്യായാമം ആണെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് താരം. 

സുസ്മിതയുടെ പുത്തന്‍ വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തലകീഴായി കിടന്നാണ് താരത്തിന്‍റെ വർക്കൗട്ട്. സുസ്മിത തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

 

ഇത് തന്‍റെ ധ്യാനം ആണെന്നും താരം പറയുന്നു. ബ്ലാക്ക് നിറത്തിലുള്ള വസ്ത്രമാണ് സുസ്മിത ധരിച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തി. ഈ പ്രായത്തിലും ഇത്രയും ഫിറ്റായി ഇരിക്കുന്ന സുസ്മിത സ്ത്രീകള്‍ക്ക് പ്രചോദനം ആണെന്നും പലരും അഭിപ്രായപ്പെട്ടു. 

 

Also Read: മാസ്ക് ധരിച്ച് ബോക്സിങ് ചെയ്യുന്ന നടി; വീഡിയോ വൈറല്‍...

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ