World Father's day : 'അച്ഛൻ, ഇനിയും വായിച്ചു തീരാത്ത മഹാകാവ്യം'; ഫാദേഴ്സ് ഡേയിൽ വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട്

Web Desk   | Asianet News
Published : Jun 19, 2022, 05:22 PM ISTUpdated : Jun 19, 2022, 05:25 PM IST
World Father's day : 'അച്ഛൻ, ഇനിയും വായിച്ചു തീരാത്ത മഹാകാവ്യം'; ഫാദേഴ്സ് ഡേയിൽ വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട്

Synopsis

ജന്മം നൽകിയ ഉദരത്തിന്റെ മഹത്വത്തോടൊപ്പം കർമ്മം കൊണ്ട് ജ്വലിച്ചു നിൽക്കുന്ന സുരക്ഷിതത്വമാണ് അച്ഛൻ എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അരുൺ രാജിന്റെ ഫോട്ടോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

ഇന്ന് ജൂൺ 19. ഫാദേഴ്സ് ഡേ (world father's day). ഫാദേഴ്സ് ഡേയിൽ മിക്ക ആളുകളും അച്ഛനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെയും നന്ദിയുടെയും പ്രതീകമായി സമ്മാനങ്ങൾ നൽകുന്നു. ഫാദേയ്സ് ഡേയിൽ പലതരത്തിലുള്ള കുറിപ്പുകളും ആശംസാ വാചകങ്ങളും നിങ്ങൾ കണ്ടിട്ടുണ്ടാകും.

ഫാദേഴ്സ് ഡേയുമായി ബന്ധപ്പെട്ടുള്ള തിരുവനന്തപുരം വാമനപുരം സ്വദേശി അരുൺ രാജ് പങ്കുവച്ച 'ഫാദേഴ്സ് ഡേ കൺസെപ്റ്റ് ഷൂട്ട്' (fathers day concept photo photoshoot) സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

ജന്മം നൽകിയ ഉദരത്തിന്റെ മഹത്വത്തോടൊപ്പം കർമ്മം കൊണ്ട് ജ്വലിച്ചു നിൽക്കുന്ന സുരക്ഷിതത്വമാണ് അച്ഛൻ എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അരുൺ രാജിന്റെ ഫോട്ടോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

Read more മക്കള്‍ക്കായി ആരോഗ്യം കാത്തുസൂക്ഷിക്കാം; ചെറുപ്പക്കാരായ അച്ഛന്മാര്‍ക്ക് ചില ടിപ്സ്

'സ്ത്രീകളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ടുള്ള ഫോട്ടോ ഷൂട്ടുകളാണ് ഇതുവരെയും ചെയ്ത് വന്നത്. നിങ്ങൾ സ്ത്രീകൾക്ക് വേണ്ടിയാണോ എപ്പോഴും സംസാരിക്കുന്നത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട് കണ്ടിട്ടില്ലല്ലോ എന്നൊക്കെ..അങ്ങനെയാണ് ഫാദേഴ്സ് ഡേ വന്നപ്പോൾ എന്തായാലും ഇത് സംബന്ധിച്ച് ഒരു ഫോട്ടോ ഷൂട്ട് ചെയ്യാമെന്ന് കരുതിയത്...'- അരുൺ രാജ് പറഞ്ഞു.

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ