ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ കാണാം

By Web TeamFirst Published Sep 28, 2022, 4:49 PM IST
Highlights

ബഹിരാകാശത്ത് ‌യോ​ഗ പരിശീലിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ബഹിരാകാശത്ത് തന്നെ, വായിച്ചത് സത്യമാണ്. സാമന്ത ക്രിസ്റ്റോഫൊറെറ്റി എന്ന ബഹിരാകാശ സഞ്ചാരിയാണ് ബഹിരാകാശത്ത് യോ​ഗാസനങ്ങൾ അഭ്യസിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 

ഏറ്റവും സൗകര്യപ്രദമായ സ്ഥലത്തിരുന്ന്- അതിപ്പോ വീടോ ഓഫീസോ പാർക്കോ ഒക്കെ‌യാകാം- യോ​ഗ ചെയ്യുന്നവരെ നമ്മൾ കാണാറുണ്ട്. എന്നാൽ, ബഹിരാകാശത്ത് ‌യോ​ഗ പരിശീലിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ബഹിരാകാശത്ത് തന്നെ, വായിച്ചത് സത്യമാണ്. സാമന്ത ക്രിസ്റ്റോഫൊറെറ്റി എന്ന ബഹിരാകാശ സഞ്ചാരിയാണ് ബഹിരാകാശത്ത് യോ​ഗാസനങ്ങൾ അഭ്യസിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. അതിന്റെ വീഡിയോ അവർ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. 

യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ബഹിരാകാശ സഞ്ചാരിയാണ് സാമന്ത് ക്രിസ്റ്റോഫൊറെറ്റി. സീറോ ​ഗ്രാവിറ്റിയിൽ ചില യോ​ഗാ മുറകൾ പരീക്ഷിക്കുന്ന സാമന്തയാണ് വീഡിയോ‌യിലുള്ളത്. യോ​ഗാ പരിശീലകയെപ്പോലെ വിദ​ഗ്ധമായാണ് അഭ്യാസം. കോസ്മിക് കിഡ്സ് എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഭാരമില്ലായ്മയിലും യോ​ഗയോ? അതെ ചെയ്തു! ഇത്തിരി ശ്രമകരമാണ്, പക്ഷേ, ശരിയായ അഭ്യാസമുറകളും സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ നിങ്ങൾക്കും ചെയ്യാം. വീഡിയോയുടെ ക്യാപ്ഷൻ ഇങ്ങനെയാണ്. 

 ട്വീറ്റ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ലോകം. സാമന്തയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഒരുപാട് ആളുകൾ ട്വീറ്റ് ഷെയർ ചെയ്തിട്ടുമുണ്ട്. ​ഗംഭീരം, എല്ലാ സ്ഥലവും യോ​ഗ‌യ്ക്ക് പറ്റിയതാണെന്ന് ഒരാൾ കമന്റ് ചെയ്തു. 

What happens when you try to do yoga in ? 🚀 Here's the astronaut doing on the ISS! 💫

Watch the whole video here: https://t.co/gn7GomHmxT

Thank you to the amazing team for this incredible opportunity! 🧑🚀 pic.twitter.com/0nOiXwZa6W

— Cosmic Kids (@CosmicKidsYoga)
tags
click me!