കരീനയ്ക്ക് ബ്രേക്ക്ഫാസ്റ്റ് വിളമ്പി കൊടുത്ത് ഇളയ മകൻ

Published : Apr 23, 2023, 08:53 PM ISTUpdated : Apr 23, 2023, 09:20 PM IST
കരീനയ്ക്ക് ബ്രേക്ക്ഫാസ്റ്റ് വിളമ്പി കൊടുത്ത് ഇളയ മകൻ

Synopsis

ഇപ്പോഴിതാ, ഇളയ മകൻ ജെഹിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.  ഞായറാഴ്ച രാവിലെ ഇളയ മകൻ ജെഹ് വിളമ്പുന്ന പ്രഭാതഭക്ഷണത്തിന്റെ ചിത്രം‍ എന്ന് കുറിച്ച് കൊണ്ടാണ് താരം ചിത്രം പങ്കുവച്ചത്. 

ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. സമൂഹ മാധ്യമങ്ങളിൽ സജീവമായ രണ്ട് പേരും തങ്ങളുടെ പുത്തൻ വിശേഷങ്ങളെല്ലാം ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇവരുടെ ആദ്യ മകൻ തൈമൂറിനും ബോളിവുഡിൽ ആരാധകരുണ്ട്.

ഇപ്പോഴിതാ, ഇളയ മകൻ ജെഹിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.  ഞായറാഴ്ച രാവിലെ ഇളയ മകൻ ജെഹ് വിളമ്പുന്ന പ്രഭാതഭക്ഷണത്തിന്റെ ചിത്രം‍ എന്ന് കുറിച്ച് കൊണ്ടാണ് താരം ചിത്രം പങ്കുവച്ചത്. 

 "ഞായറാഴ്ചത്തെ പ്രഭാതഭക്ഷണം വിളമ്പുന്നത് എന്റെ ജെഹ് ബാബ (റെഡ് ഹാർട്ട് ഇമോജി) @rujuta.diwekar." എന്ന് കരീന കുറിച്ചു. ജെഹ് നിലത്തിരുന്ന് ഒരു സ്പൂൺ ഗ്രീൻ ചട്ണി പിടിച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. കരീന കപൂറിനെ ഫിറ്റ്നസിന് സഹായിക്കുന്നത് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ റുജുത ദിവേകറാണ്. റുജുതയും തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചിത്രം പങ്കിട്ടു. ചിത്രത്തിൽ ചായയ്‌ക്കൊപ്പം ഒരു പ്ലേറ്റ് ഉപ്പുമാവ് വിളമ്പിവച്ചിരിക്കുന്നത് കാണാം. 

ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയും രുചികരവുമായ ഒരു ഈസി പുഡ്ഡിം​ഗ് ; റെസിപ്പി

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ