Viral Video : 'വൈറ്റ് കോളര്‍' ഉണ്ട്, വരുമാനവും ഉണ്ട്; യുവാക്കള്‍ക്ക് മാതൃകയാക്കാവുന്ന കഥ

Web Desk   | others
Published : Apr 07, 2022, 12:01 AM IST
Viral Video : 'വൈറ്റ് കോളര്‍' ഉണ്ട്, വരുമാനവും ഉണ്ട്; യുവാക്കള്‍ക്ക് മാതൃകയാക്കാവുന്ന കഥ

Synopsis

പഞ്ചാബിലെ പട്യാല സ്വദേശിയായ മഞ്ജീന്ദര്‍ സിംഗ് തന്റെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം തനിക്ക് യോജിച്ച തൊഴിലവസരങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. ധാരാളം അവസരങ്ങള്‍ ഉണ്ടെന്ന് മഞ്ജീന്ദര്‍ തിരിച്ചറിഞ്ഞെങ്കിലും ഒടുവില്‍ വന്നെത്തിയത് സ്വന്തം 'ബിസിനസ്' എന്ന ആശയത്തിലായിരുന്നു

ഇന്ന് യുവാക്കള്‍ക്ക് മിക്കവാറും പേര്‍ക്കും വിദ്യാഭ്യാസത്തിന് ( unemployment problem ) അനുസരിച്ച് ജോലി ലഭിച്ചില്ലെങ്കില്‍ ഉടന്‍ നിരാശയാണ്. 'വൈറ്റ് കോളര്‍' ( White Collar ) ജോലിയല്ലെങ്കില്‍ മറ്റൊരു ജോലി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കാത്തവരാണ് അധികപേരും. 

അത്തരക്കാര്‍ക്ക് മാതൃകയാക്കാവുന്നൊരു കഥയാണിനി പങ്കുവയ്ക്കുന്നത്. പഞ്ചാബിലെ പട്യാല സ്വദേശിയായ മഞ്ജീന്ദര്‍ സിംഗ് തന്റെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം തനിക്ക് യോജിച്ച തൊഴിലവസരങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. ധാരാളം അവസരങ്ങള്‍ ഉണ്ടെന്ന് മഞ്ജീന്ദര്‍ തിരിച്ചറിഞ്ഞെങ്കിലും ഒടുവില്‍ വന്നെത്തിയത് സ്വന്തം 'ബിസിനസ്' എന്ന ആശയത്തിലായിരുന്നു. 

തെരുവില്‍ തനത് വിഭവങ്ങളുണ്ടാക്കി വില്‍ക്കുന്ന സ്റ്റാള്‍ ആയിരുന്നു മഞ്ജീന്ദറിന്റെ ആശയം. സഹോദരനോട് ഇക്കാര്യം പങ്കുവച്ചപ്പോള്‍ അദ്ദേഹത്തിനും ഇതില്‍ താല്‍പര്യമുണ്ടെന്ന് മനസിലാക്കി. അങ്ങനെ ഇരുവരും ചേര്‍ന്ന് കയ്യിലുണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപയ്ക്ക് മൊഹാലിയില്‍ ഫുഡ് സ്റ്റാള്‍ ആരംഭിച്ചു. 

ചാട്ടുകള്‍ പോലുള്ള സ്ട്രീറ്റ് ഫുഡ് ഐറ്റംസ് തന്നെയാണ് മഞ്ജീന്ദറിന്റെ സ്്റ്റാളിലെ മെനു. നാല് പേരോളം വിഭവങ്ങള്‍ തയ്യാറാക്കാന്‍ മഞ്ജീന്ദറിനെ സഹായിക്കുന്നുണ്ട്. മുമ്പ് കച്ചവടം നടത്തി പരിചയമൊന്നുമില്ലെങ്കിലും നിലവില്‍ നന്നായാണ് സ്റ്റാള്‍ നടത്തിക്കൊണ്ട് പോകുന്നതെന്ന് മഞ്ജീന്ദര്‍ പറയുന്നു. 

ഇദ്ദേഹത്തിന്റെ 'ഐ ലവ് പഞ്ചാബ്' എന്ന് പേരുള്ള ഫുഡ് സ്റ്റാളില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഇതിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരു കാരണമാണുള്ളത്. സ്റ്റാര്‍ ഹോട്ടലുകളിലെ ജീവനക്കാരെ പോലെ നല്ല രീതിയില്‍ വസ്ത്രമണിഞ്ഞാണ് മഞ്ജീന്ദര്‍ ഫുഡ് സ്റ്റാളില്‍ ജോലി ചെയ്യുന്നത്. 

തെരുവ് കച്ചവടക്കാര്‍ എന്ന് പറയുമ്പോള്‍ സാധാരണഗതിയില്‍ പ്രതീക്ഷിക്കുന്നത് പോലുള്ള 'ലുക്ക്' അല്ല മഞ്ജീന്ദറിന്റേത്. അതുകൊണ്ട് തന്നെയാണ് വീഡിയോ വളരെയധികം ശ്രദ്ധിക്കപ്പെട്ടത്. തെരുവ് കച്ചവടമാണെങ്കിലും 'വൈറ്റ് കോളര്‍' തന്നെയാണ് തന്നെയാണ് തന്റെ തൊഴിലും എന്ന കാഴ്ചപ്പാടാണ് ഈ ഇരുപത്തിരണ്ടുകാരന്. എന്തുകൊണ്ടും യുവാക്കള്‍ക്ക് മാതൃകയാക്കാവുന്നൊരു ആശയം. 

മഞ്ജീന്ദറിന്റെ ഫുഡ് സ്റ്റാളില്‍ നിന്നുള്ള വീഡിയോ...

 

Also Read:-  'പ്രത്യേകതരം ചായ'; 'ഓവര്‍' ആണെന്ന് സോഷ്യല്‍ മീഡിയ

 

പണമില്ലാതെ പഞ്ഞിമിഠായ് വാങ്ങാം-പകരം കൊടുക്കേണ്ടത് എന്താണെന്നറിയാമോ; ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളും വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ നമ്മെ തേടിയെത്തുന്നത്. ഇവയില്‍ പലതും നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളിലായിരിക്കും.അവിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന- നമ്മെ അമ്പരപ്പിക്കുന്ന അത്തരം വാര്‍ത്തകളും ദൃശ്യങ്ങളും തന്നെയാണ് എപ്പോഴും മുന്നില്‍ നില്‍ക്കുന്നതും. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് അധികവും സോഷ്യല്‍ മീഡിയിയല്‍ വൈറലാകാറ്. മുമ്പെല്ലാം ഓരോ വിഭവങ്ങളും എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് മനസിലാക്കിക്കാന്‍ റെസിപി പങ്കുവയ്ക്കലായിരുന്നു പ്രധാനമെങ്കില്‍ ഇപ്പോള്‍ ആ രീതിയെല്ലാം മാറി... Read More...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ