Viral Video : ഭര്‍ത്താവിന് ഭാര്യയുടെ 'പ്രാങ്ക്'; രസകരമായ പ്രതികരണം വൈറലാകുന്നു

Web Desk   | others
Published : Apr 05, 2022, 10:59 PM IST
Viral Video : ഭര്‍ത്താവിന് ഭാര്യയുടെ 'പ്രാങ്ക്'; രസകരമായ പ്രതികരണം വൈറലാകുന്നു

Synopsis

സുഹൃത്തുക്കള്‍ തമ്മിലോ, കുടുംബാംഗങ്ങള്‍ തമ്മിലോ എല്ലാം ഇത്തരത്തില്‍ രസകരമായ പ്രാങ്ക് വീഡിയോകള്‍ വരാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇവയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറ്. അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നാം പല തരത്തിലുള്ള വീഡിയോകളും ( Viral Video ) കാണാറുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടി മാത്രമുള്ളതാകാം. രസകരമായ സംഭവങ്ങളോ മറ്റോ ആകാം ഇവയിലെ ഉള്ളടക്കമായി വരുന്നത്. 

അത്തരത്തില്‍ വ്യാപകമായ രീതിയില്‍ പ്രചരിക്കാറുള്ള തരം വീഡിയോകളാണ് 'പ്രാങ്ക്' വീഡിയോ. പറ്റിക്കാന്‍ വേണ്ടി വല്ലതും ഒരുക്കിവച്ച് ചെയ്യുന്നതിനെയാണ് 'പ്രാങ്ക്' എന്ന് വിളിക്കുന്നത്. 

സുഹൃത്തുക്കള്‍ തമ്മിലോ, കുടുംബാംഗങ്ങള്‍ തമ്മിലോ എല്ലാം ഇത്തരത്തില്‍ രസകരമായ പ്രാങ്ക് വീഡിയോകള്‍ വരാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇവയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറ്. അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 

ഭര്‍ത്താവിന് കറിയില്‍ ആവശ്യത്തിലധികം ഉപ്പ് ചേര്‍ത്ത് നല്‍കുന്ന ഭാര്യയാണ് വീഡിയോയിലുള്ളത്. ഭര്‍ത്താവിന്റെ പ്രതികരണമറിയാനാണ് യുവതി ഇത്തരമൊരു കാര്യം ചെയ്തത്. അമിതമായി ഉപ്പ് രുചിക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന പ്രതികരണങ്ങള്‍ നമുക്കറിയാമല്ലോ! 

എന്നാല്‍ ഈ പ്രതികരണങ്ങളൊന്നുമല്ല ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഉപ്പ് അമിതമായതൊന്നും പുറത്ത് കാണിക്കാതെ കറി വളരെ നന്നായിട്ടുണ്ട് എന്ന രീതിയിലാണ് ഇദ്ദേഹം പ്രതികരണം നല്‍കുന്നത്. ഭാര്യയോടുള്ള സ്‌നേഹം മൂലമാകാം അത്തരമൊരു പ്രതികരണം നല്‍കിയതെന്നും, അത് എന്തായാലും കാണാന്‍ കൗതുകം തോന്നിക്കുന്നതാണെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നു. 

 

ചിലര്‍ രസകരമായി ഇദ്ദേഹത്തിന് കൊവിഡ് ആകാം, അതിനാലാണ് രുചി അറിയാത്തതെന്നും കറിയില്‍ നേരത്തെ തന്നെ ഉപ്പ് ഉണ്ടായിരുന്നില്ലായിരിക്കാം, അതിനാല്‍ കൂടുതല്‍ ചേര്‍ത്തപ്പോള്‍ അളവ് കൃത്യമായതാകാമെന്നുമെല്ലാം കമന്റ് ചെയ്തിരിക്കുന്നു. 

ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

Also Read:- പേരക്കിടാവിന്റെ 'പ്രാങ്ക്', കിളി' പോയി മുത്തശ്ശി; വീഡിയോ

 

'പ്രത്യേകതരം ചായ'- 'ഓവര്‍' ആണെന്ന് സോഷ്യല്‍ മീഡിയ; ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന വിഷയങ്ങളില്ല എന്ന് തന്നെ പറയാം. ഏത് വിഷയമായാലും ചൂടന്‍ വാഗ്വാദങ്ങളും അഭിപ്രായപ്രകടനങ്ങളും വിധിയെഴുത്തുകളുമെല്ലാം സോഷ്യല്‍ മീഡിയ ലോകത്തിലുണ്ടാകാറുണ്ട്. ഒപ്പം തന്നെ കാര്യമായ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമെല്ലാം പാത്രമാകുന്ന വിഷയങ്ങളും വ്യക്തികളും എല്ലാമുണ്ട്. അത്തരത്തില്‍ കാര്യമായ വിമര്‍ശനം നേടിയൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. അത്തരത്തില്‍ കാര്യമായ വിമര്‍ശനം നേടിയൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. അത്തരത്തില്‍ കാര്യമായ വിമര്‍ശനം നേടിയൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്.... Read More...

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'