'സാഹസികര്‍ തന്നെ'; മൃഗശാലയില്‍ നിന്നുള്ള വീഡിയോ നോക്കൂ...

Published : Oct 15, 2022, 04:36 PM IST
'സാഹസികര്‍ തന്നെ'; മൃഗശാലയില്‍ നിന്നുള്ള വീഡിയോ നോക്കൂ...

Synopsis

ആരായിരുന്നാലും ഒരു സെക്കൻഡ് നേരത്തേക്ക് എങ്കിലും പതറുമായിരുന്ന അവസ്ഥ. എന്നാല്‍ തെല്ലും പതറാതെ മനസാന്നിധ്യത്തോടെ ഒഴിഞ്ഞുമാറുകയാണിവര്‍. ശരിക്കും സാഹസകിതയെ ഇഷ്ടപ്പെടുന്നവര്‍ മാത്രമെ ഈ ജോലി തെരഞ്ഞെടുക്കൂ എന്നാണ് റെപ്റ്റൈല്‍ സൂ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ മിക്കവരും കമന്‍റ് ചെയ്തിരിക്കുന്നത്.

ഏത് തൊഴിലിനും അതിന്‍റേതായ പ്രാധാന്യവും അധ്വാനവുമുണ്ട്. ഒരു തൊഴിലും ഒന്നില്‍ നിന്ന് മോശമാണെന്ന താരതമ്യവും അതിനാല്‍ തന്നെ സാധ്യമല്ല. എങ്കിലും ചില ജോലികള്‍ നാം പൊതുവെ ചെയ്യാൻ മടിക്കാറോ ഭയപ്പെടാറോ ഉണ്ട്. പ്രത്യേകിച്ച് കുറെക്കൂടി ധൈര്യം വേണ്ടുന്ന ജോലികള്‍.

അത്തരത്തിലൊരു ജോലിയാണ് മൃഗശാലയിലെ ജോലി. അക്രമകാരികളായ മൃഗങ്ങളുമായി അടുത്തിടപഴകുകയെന്നാല്‍ അതിന് നല്ല മനോബലം തന്നെ വേണം. എത്ര പരിശീലനം ലഭിച്ചാലും ഈ മനോബലം തന്നെയാണ് ആദ്യം ഈ തൊഴിലിന് വേണ്ടത്. ഇത് തെളിയിക്കുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 

കാലിഫോര്‍ണിയയിലെ റെപ്റ്റൈല്‍ സൂവില്‍ നിന്നുള്ളതാണ് വീഡിയോ. ഇവിടെയുള്ള ജീവനക്കാരി കൂറ്റനൊരു ചീങ്കണ്ണിയുടെ കൂട് തുറന്ന് അതിന് ഭക്ഷണം നല്‍കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ചില്ലിന്‍റെ കൂട് സ്ലൈഡ് ചെയ്ത് നീക്കുന്നതിനിടെ ഇവരെ ആക്രമിക്കാൻ ശ്രമിക്കുകയാണ് ചീങ്കണ്ണി. 

ആരായിരുന്നാലും ഒരു സെക്കൻഡ് നേരത്തേക്ക് എങ്കിലും പതറുമായിരുന്ന അവസ്ഥ. എന്നാല്‍ തെല്ലും പതറാതെ മനസാന്നിധ്യത്തോടെ ഒഴിഞ്ഞുമാറുകയാണിവര്‍. ശരിക്കും സാഹസകിതയെ ഇഷ്ടപ്പെടുന്നവര്‍ മാത്രമെ ഈ ജോലി തെരഞ്ഞെടുക്കൂ എന്നാണ് റെപ്റ്റൈല്‍ സൂ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ മിക്കവരും കമന്‍റ് ചെയ്തിരിക്കുന്നത്.

നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു സെക്കൻ‍ഡ് നേരത്തേക്ക് പോലും ശ്രദ്ധ മാറിയാല്‍ ജീവൻ വരെ നഷ്ടമാകാവുന്ന സാഹചര്യങ്ങളാണിത്. മൃഗങ്ങളെ പരിശീലിപ്പിക്കുന്നവരും, മൃഗങ്ങളെ പിടികൂടുന്നവരും എല്ലാം ഇത്തരത്തില്‍ ശ്രദ്ധ പതറാതെ ദീര്‍ഘനേരം മനസിനെ പിടിച്ചുനിര്‍ത്താൻ കഴിവുള്ളവരാണ്.

ഏതായാലും ഇത്തരം കാഴ്ചകള്‍ ഏറെ കൗതുകം പകരുന്നതാണെന്ന് നിസംശയം പറയാം. വീഡിയോ കണ്ടുനോക്കൂ...

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റെപ്റ്റൈല്‍ സൂ പങ്കുവച്ച മറ്റൊരു വീഡിയോയും ഇത്തരത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. കൂറ്റൻ പാമ്പിനെ തോളിലിട്ട് നടക്കുന്ന ജീവനക്കാരിയെ ആയിരുന്നു ഈ വീഡിയോയില്‍ കണ്ടത്.

Also Read:- ഷോള്‍ ധരിക്കും പോലെ കൂറ്റൻ പാമ്പിനെയുമിട്ട് സ്ത്രീ; വീഡിയോ

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ