എബ്രഹാം മാടമാക്കല്‍ അവാര്‍ഡ് സി. രാധാകൃഷ്ണന്

Published : May 11, 2024, 04:35 PM ISTUpdated : May 11, 2024, 04:36 PM IST
എബ്രഹാം മാടമാക്കല്‍ അവാര്‍ഡ് സി. രാധാകൃഷ്ണന്

Synopsis

ജൂണ്‍ 2ന് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വെച്ച് പുരസ്കാരം നൽകും. 25,000 രൂപയും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം.

കൊച്ചി: സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവര്‍ത്തകനും കവിയുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ ഓര്‍മ്മയ്ക്കായി കൊച്ചിയിലെ നവോത്ഥാന സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹിത്യ അവാര്‍ഡിന് സി. രാധാകൃഷ്ണന് ലഭിച്ചു. ജൂണ്‍ 2ന് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വെച്ച് പുരസ്കാരം നൽകും. 25,000 രൂപയും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം. നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ സി. രാധാകൃഷ്ണന്‍ നല്‍കിയ സംഭാവനകളെ അധികരിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. എം.എം. ലോറന്‍സാണ് നവോത്ഥാന സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രസിഡന്റ്.

Asianet News Live

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത