Malayalam Poems: എഴുത്ത്, മഷി, പുസ്തകം; അതു എഴുതിയ കവിതകള്‍

Published : Apr 12, 2023, 05:38 PM IST
Malayalam Poems:  എഴുത്ത്, മഷി, പുസ്തകം;  അതു എഴുതിയ കവിതകള്‍

Synopsis

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. അതു എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 


എഴുത്ത്

ഏറെ വച്ചിരുന്നാല്‍ 
മരവിക്കുന്ന അവയവമാകാന്‍ 
അപേക്ഷയെഴുതലാണ്. 

ഒന്നുകില്‍ അസ്ഥി 
അല്ലെങ്കില്‍ മാംസം 
ഏതെങ്കിലും ഒന്ന്.


പുസ്തകം

കൊഴിയുമില
പഴകുമരുവി 
കുടിവെള്ളമൂട്ടും പൂവീട് 
ഒറ്റയോല മുറി 
ജനാലച്ചില്ലിടിച്ചു പൊട്ടിയ 
പൂമ്പാറ്റക്കൊമ്പിലേക്ക് വളരു,
-മതിന്റെ 
മെല്ലിച്ച ജനിദണ്ഡ്
അഥവാ ബുക്ക്മാര്‍ക്ക്.


മഷി

ചക്രങ്ങള്‍ക്ക് പകരം 
ഉരുളന്‍ കണ്ണുകള്‍ ഒലിപ്പിച്ച് 
കാറ്റിന്റെ മുടിപ്പിന്‍ വളവില്‍  
കരിമുന്തിരിക്കുലകള്‍ കുടഞ്ഞിടും
തീവണ്ടി. 
കൈപ്പനാരകക്കാടു ചുറ്റി 
പടം പൊഴിക്കല്‍.
നീരായ നീരെല്ലാം വരിഞ്ഞ് 
പൂമ്പാറ്റക്കൊമ്പു മുക്കി 
വാക്ക് വരയല്‍.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത