Malayalam Poem : കിടക്ക പങ്കിടുന്നവര്‍, ലാലു കെ ആര്‍ എഴുതിയ കവിത

Published : Oct 31, 2022, 03:59 PM ISTUpdated : Oct 31, 2022, 04:00 PM IST
Malayalam Poem : കിടക്ക പങ്കിടുന്നവര്‍, ലാലു കെ ആര്‍ എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ലാലു കെ ആര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

എന്റെ ഭര്‍ത്താവും
അയാളുടെ ഭാര്യയും
നോക്കി നില്‍ക്കേ, 
അയാളുടെ കൂടെ
ഒരേ കിടക്കയില്‍
പരസ്പരം ചേര്‍ന്ന്.

എനിക്കാദ്യം 
നാണമായിരുന്നു.

എന്റെ ഭര്‍ത്താവും
അയാളുടെ ഭാര്യയും
തിരക്കിലായിരുന്നു.
അവരതിലൊന്നും
ചിന്തിക്കുന്നേയില്ല.

 

........................
Also Read : ഒരു സായാഹ്ന ദൃശ്യം, മൂസ എരവത്ത് എഴുതിയ കവിതകള്‍
Also Read : ന്നു-ന്നു- ന്നു- ന്നു -ന്നു, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍

........................

 

അയാളുടെ ശ്വാസഗതി
അതിവേഗം ഉയരുകയാണ്.
നിശ്വാസങ്ങളെന്റെ
പിന്‍കഴുത്തില്‍
വന്നിടിക്കുന്നുണ്ട്.

പെട്ടെന്ന്,
എന്നെ ചുറ്റിപ്പിടിച്ച്
ശീല്‍ക്കാരമുയര്‍ത്തി,
ചലനമറ്റ് പോകുന്നയാള്‍ .

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

രതിമൂര്‍ച്ഛയല്ല, 
മരണമാണ്.

വൈഫ് സ്വാപ്പിങ്ങല്ല,
ജനറലാശുപത്രിയാണ്.

കിടക്കയില്ലാത്തത് കൊണ്ടാണ്,
രോഗികളാണ്. 

ചലനമറ്റയാളെ എന്നില്‍ നി-
ന്നടര്‍ത്തിയെടുത്തവള്‍ തേങ്ങവേ ,
കൂക്കിവിളിച്ച് കളിയാക്കി
ജനറലാശുപത്രിക്കരികിലൂടെ
കടന്ന് പോകുന്നുണ്ടൊരു
മെട്രോ ട്രെയിന്‍,
നാലും മൂന്നേഴ്
പേരുമായ്.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത