Malayalam Poem : രഹസ്യ സുഗന്ധങ്ങള്‍, ഷീബ ദിനേഷ് എഴുതിയ കവിത

Published : Aug 16, 2022, 03:37 PM IST
Malayalam Poem : രഹസ്യ സുഗന്ധങ്ങള്‍,  ഷീബ ദിനേഷ് എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഷീബ ദിനേഷ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

ഇരുള്‍ വീണിട്ടില്ല
രാത്രിയിലേക്കിനിയും
ദൂരമുണ്ടെന്നാരോ
പറയുന്നതിനിടക്കാണ്
ഞാനുറങ്ങിപ്പോയത്.

ആഴം മുറ്റിയ ഒരു സ്വപ്നത്തിലേക്ക്
പെട്ടെന്നാരോ
എടുത്തെറിഞ്ഞപോലെ
നിഗൂഢമായ ഇരുളാഴങ്ങളിലേക്ക്
ആണ്ടുപോയിരിക്കുന്നു.

അവിടെ മണ്ണടരിന്റെ
ഓരോവിടവിലും
എനിക്കേറെ പ്രിയമുള്ള
നാലുമണിപ്പൂക്കള്‍ വിരിയുന്നുണ്ട്,
എന്റെ കണ്ണിലെ
പ്രണയച്ചുവപ്പിലേക്ക്
വേരുകള്‍ പടര്‍ത്തുന്നുണ്ട്.

 

........................

Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത

Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത

........................

 

വനഹൃദയങ്ങളിലെവിടെനിന്നോ
രഹസ്യ സുഗന്ധങ്ങള്‍ പേറി
കാറ്റെന്നെ പലയാവര്‍ത്തി
ചുംബിക്കുന്നുണ്ട്,
നീയെന്റെതു മാത്രമായെന്ന് പറഞ്ഞ്
കാലമെന്നില്‍ പച്ചകുത്തുന്നുണ്ട്

ചില തണുത്ത വേരുകള്‍
എന്റെ ഉടലിനെ 
ചേര്‍ത്തുപിടിക്കുന്നു.

 

................

Also Read:  വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത

Also Read:  ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത

................

 

നേരംകെട്ട നേരത്ത്
ഉറക്കത്തിലേക്ക്
വഴുതിവീണവളെക്കുറിച്ച്
പതം പറയുന്നവരോട്
വേരുകള്‍ക്കിടയിലെ 
സ്വാസ്ഥ്യത്തെക്കുറിച്ച്
എങ്ങനെ പറഞ്ഞു മനസിലാക്കാനാണ്.

 

Also Read : വിവാഹത്തെകുറിച്ച് സുകന്യ പറയുമ്പോള്‍, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

Also Read : ഒറ്റ, സുഹാന പി എഴുതിയ കവിത

.........................

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത