Love Poem : രതിദംശനങ്ങള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

Chilla Lit Space   | Asianet News
Published : Feb 17, 2022, 03:29 PM IST
Love Poem : രതിദംശനങ്ങള്‍,  അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

Synopsis

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഇന്ന് അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഈ പ്രണയമെഴുത്തുകളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയാക്ഷരങ്ങള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം. 

 


 

 

കണ്ടിട്ടുണ്ടോ നീയെന്റെ
പ്രണയത്തെ, 
തിരണ്ട് പൂത്തു ചുവന്നൊരു
ഗുല്‍മോഹറിനെ. 

കേട്ടിട്ടുണ്ടോ നീയെന്റെ
സീല്‍ക്കാരങ്ങളെ, 
നാഭിച്ചുഴിയില്‍ നിന്ന് 
കെട്ടഴിഞ്ഞ് പോയ
കൊടുങ്കാറ്റിന്റെ 
കിതപ്പുകളെ.

അറിഞ്ഞിട്ടുണ്ടോ 
നീയെന്റെ
മദപ്പാടുകളെ,
മുലക്കണ്ണുകള്‍ ത്രസിപ്പിക്കും
വന്യമാം രതിയുടെ 
സര്‍പ്പദംശനത്തെ. 

നുകര്‍ന്നിട്ടുണ്ടോ നീയെന്റെ
വിയര്‍പ്പ് നനവിനെ,
ഉന്മാദമാം കാട്ടുതേനിന്റെ 
മധുരത്തെ. 

മണത്തിട്ടുണ്ടോ നീയെന്റെ 
കാട്ടുപുന്നാഗങ്ങളെ, 
അഗ്‌നിയെരിയും കനല്‍പ്പൂവിലെ 
നഗ്‌നഗന്ധങ്ങളെ. 

തൊട്ടു നോക്കൂ നീ,
എന്റെയീ
നഗ്‌നശിഖരത്തെ,
ആ നിമിഷം 
പോരാട്ടങ്ങള്‍ കത്തുന്ന 
ഭൂമിയാകും ഞാന്‍

 

പ്രണയമെഴുത്തുകള്‍ വായിക്കാം:

 പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!

ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു

പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!

 പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ

വാക്കുകള്‍ പടിയിറങ്ങുമ്പോള്‍ ചുംബനച്ചിറകില്‍ നാമത് വീണ്ടെടുത്തു, ഒരു പ്രണയലേഖനം

നിന്നെ പ്രണയിക്കുന്നതിന്‍ മുമ്പ്, നെരൂദയുടെ കവിത

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത