'10ാം ക്ലാസ് വരേ ഒരേ സ്കൂളിൽ', ഫറോക്കിൽ പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് കുത്തേറ്റു

Published : Jan 26, 2025, 07:08 AM IST
'10ാം ക്ലാസ് വരേ ഒരേ സ്കൂളിൽ', ഫറോക്കിൽ പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് കുത്തേറ്റു

Synopsis

പത്താം ക്ലാസ് വരേ ഇരുവരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇവിടെ നിന്ന് തന്നെ തർക്കങ്ങൾ ഉണ്ടായിരുന്നു

ഫറോക്ക്: കോഴിക്കോട് ഫറോക്കിൽ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് കുത്തേറ്റു. ചെറുവണ്ണൂരിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. ഈ വിദ്യാർഥിയുമായി പ്രശ്നമുണ്ടായിരുന്ന മണ്ണൂർ സ്വദേശിയായി വിദ്യാർത്ഥിയാണ് കുത്തിയത്. പത്താം ക്ലാസ് വരേ ഇരുവരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇവിടെ നിന്ന് തന്നെ തർക്കങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിൽ പോകുന്നതിനിടെ ബസിൽ വച്ച് വാക്ക് തർക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതിൽ ഒരു വിദ്യാർത്ഥി കൂട്ടുകാരേയും ചേർത്ത് മണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ വീട്ടിലെത്തി. ഇവിടെ വച്ചാണ് കുത്തേൽക്കുന്നത്. കഴുത്തിൽ മുറിവേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ