
പാലക്കാട്: എം.ടി വാസുദേവൻ നായരുടെ നാലുകെട്ട് നോവലിലെ ജീവിച്ചിരുന്ന പ്രമുഖ കഥാപാത്രമായ യൂസഫ് ഹാജി (96) അന്തരിച്ചു. എം.ടിയുടെ നാലുകെട്ടിലെ ജീവിച്ചിരുന്ന കഥാപാത്രമായിട്ടായിരുന്നു സാഹിത്യ ലോകത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.ടിയെ തേടി കൂടല്ലൂരിലെത്തുന്നവർ എം.ടിയുടെ കഥാപാത്രമായിരുന്ന 'യൂസപ്പിനെ'യും 1948 ൽ ആരംഭിച്ച 'യൂസപ്പിന്‍റെ കട'യും കാണാതെ മടങ്ങാറില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച യൂസഫ് ഹാജി കൂടല്ലൂർ ഗവ.ഹൈസ്കൂൾ അൽഹിലാൽ ഇംഗ്ലീഷ് സ്കൂൾ ,കൂട്ടക്കടവ് മുനീറുൽ ഇസ്ലാം മദ്രസ്സ, മസ്ജിദുതഖ്‌വ ജുമാ മസ്ജിദ് എന്നിവയുടെ നേതൃരംഗത്ത് ആദ്യം കാലം മുതൽ തന്നെ സജീവമായിരുന്നു.
നവകേരള സദസ്സിൽ സ്കൂൾ കുട്ടികൾ: 'ഇളം മനസ്സിൽ കള്ളമില്ല, വരണ്ടെന്ന് പറഞ്ഞിട്ടും കുട്ടികൾ വരുന്നു': മുഖ്യമന്ത്രി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam