ഡോക്ടറുടെ വ്യാജകുറിപ്പടി, മാന്നാറിലെ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് പറന്ന് യുവാക്കൾ, പിടികൂടിയത് 50 മാരക ഗുളികകൾ

Published : Nov 24, 2023, 06:51 PM IST
ഡോക്ടറുടെ വ്യാജകുറിപ്പടി, മാന്നാറിലെ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് പറന്ന് യുവാക്കൾ, പിടികൂടിയത് 50 മാരക ഗുളികകൾ

Synopsis

ജില്ലയിലെ പുതിയ മെഡിക്കൽ സ്റ്റോറുകൾ കണ്ടെത്തിയാണ് ഈ ഗുളികകൾ പ്രതികൾ വാങ്ങുന്നത്. 

മാന്നാർ: മയക്കുമരുന്ന് നിർമിക്കുന്നതിനായി ഉപയോഗിക്കുന്ന ഗുളികകളുമായി രണ്ട് യുവാക്കൾ മാന്നാർ പൊലീസിന്റെ പിടിയിലായി. ഓച്ചിറ മേമന തട്ടേക്കാട്ട് കോട്ടയിൽ സാഫത്ത് (24), ഓച്ചിറ മേമന കുറച്ചിരേത്ത് വീട്ടിൽ ഇർഫാദ് (22) എന്നിവരാണ് മാന്നാർ പൊലീസ് പിടികൂടിയത്. 

ഗുളിക അഞ്ച് സ്ട്രിപ്പുകളിൽ ആയി 50 എണ്ണം ഇരുവരുടെയും കയ്യില്‍ നിന്ന് പൊലീസ്  പിടിച്ചെടുത്തു. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുളികകള്‍ പിടികൂടിയത്. ഡോക്ടറുടെ വ്യാജ കുറിപ്പടിയുമായി ഇരു ചക്ര വാഹനത്തിൽ എത്തിയപ്പോഴാണ് പ്രതികളെ പൊലീസ് പിടുകൂടിയത്. ജില്ലയിലെ പുതിയ മെഡിക്കൽ സ്റ്റോറുകൾ കണ്ടെത്തിയാണ് ഈ ഗുളികകൾ പ്രതികൾ വാങ്ങുന്നത്. 

ടർഫിൽ കളിക്കുന്നതിനിടെ വിളിച്ചുവരുത്തി, അരുംകൊല ചെയ്തത് ലഹരിക്കെതിരെ പൊരുതിയ 19കാരനെ, നടുങ്ങി കരിമഠം കോളനി

ഗുളികയുടെ കൂടെ മറ്റ് മയക്കുമരുന്ന് ചേരുവകൾ കൂടി ചേർത്ത് കൂടുതൽ ലഹരിയുള്ള മയക്കുമരുന്നാക്കി കച്ചവടം നടത്തുന്നതാണ് പ്രതികളുടെ രീതി. മാന്നാർ എസ് ഐ ബിജുക്കുട്ടൻ, ജി എസ് ഐമാരായ സുദീപ്, വിജയകുമാർ, സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എസ്എച്ച്ഒ ഗർഭിണിയുടെ മുഖത്തടിച്ച് നെഞ്ചിൽ പിടിച്ച് തള്ളിയ സംഭവം; ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് ഡിജിപിക്ക് നിർദേശം
തലചുറ്റലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു, മൂന്നാം ദിനം മസ്തിഷ്ക മരണം, അഞ്ച് പേർക്ക് പുതുജീവൻ നൽകി ദിവാകർ മടങ്ങി